കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് എത്തുന്ന വധുവരൻന്മാർക്ക് ക്വാറന്‍റൈനിൽ ഇളവ് - quarantine

ക്വാറന്‍റൈൻ ഇളവ് ലഭിക്കാൻ വിവാഹ ക്ഷണക്കത്ത് കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത് അനുമതി നേടിയാൽ മതിയെന്ന് സർക്കാർ ഉത്തരവിറക്കി.

സംസ്ഥാനത്ത് എത്തുന്ന വധുവരൻന്മാർക്ക് ക്വാറന്‍റൈനിൽ ഇളവ്  വധുവരൻന്മാർ  തിരുവനന്തപുരം  കൊവിഡ് ജാഗ്രതാ പോർട്ടൽ  Thiruvanthapuram  quarantine  covid
സംസ്ഥാനത്ത് എത്തുന്ന വധുവരൻന്മാർക്ക് ക്വാറന്‍റൈനിൽ ഇളവ്

By

Published : Jun 24, 2020, 9:20 PM IST

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിവാഹസംഘത്തിന് സംസ്ഥാനത്ത് ക്വാറന്‍റൈെൻ ഇളവ്. വിവാഹത്തിനായി എത്തുന്ന വധുവരൻമാർ നിരീക്ഷണത്തിൽ കഴിയേണ്ടതില്ലെന്ന് സർക്കാർ ഉത്തരവിറക്കി. എഴു ദിവസം വരെ ഇവർക്ക് സംസ്ഥാനത്ത് താമസിക്കാനും സർക്കാർ അനുമതി നൽകി. അഞ്ച് ബന്ധുക്കൾക്കും ഈ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇളവ് ലഭിക്കാൻ ഇവർ വിവാഹ ക്ഷണക്കത്ത് കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അനുമതി നേടിയാൽ മതി. വിവാഹ ചടങ്ങിലല്ലാതെ മറ്റൊരു ചടങ്ങിലോ മറ്റ് സ്ഥലങ്ങളിലോ ഇവർ സഞ്ചരിക്കാൻ പാടില്ല എന്നും നിർദ്ദേശം നൽകി.

നിലവിൽ സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നാണ് കൊവിഡ് മാർഗനിർദ്ദേശം. ഇതിലാണ് വധു വരൻമാർക്ക് കൂടി ഇളവ് അനുവദിച്ചത്. നേരത്തെ ബിസിനസ് ആവശ്യത്തിന് അടക്കം ചുരുങ്ങിയ കാലാവധിക്ക് എത്തുന്നവർക്ക് നിരീക്ഷണത്തിൽ കഴിയുന്നതിൽ ഇളവ് നൽകിയിരുന്നു.

ABOUT THE AUTHOR

...view details