തിരുവനന്തപുരം :പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യ നാല് മണിക്കൂറില്‍ കനത്ത പോളിങ്. ആദ്യ നാല് മണിക്കൂറില്‍ പോളിങ് ശതമാനം 30 കടന്നു. പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ഉയര്‍ന്ന പോളിങ് ശതമാനം പതിവാണ്. അത്രത്തോളം ആവേശത്തോടെയാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ ജനാധിപത്യ പ്രക്രിയയെ സമീപിക്കുന്നത് (Puthuppally By Election).
എന്നാല്‍ ഇത്തവണ പുതുപ്പള്ളിക്ക് പതിവില്ലാത്ത കാഴ്‌ചകളുമായാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത്. അതില്‍ പ്രധാനം സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടി ഇല്ല എന്നത് തന്നെയാണ്. 53 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ലാത്ത ബാലറ്റില്‍ വോട്ട് ചെയ്യുന്നത്.
മണ്ഡലം ഇളക്കി മറിച്ചുള്ള പ്രചാരണത്തിനും അതിന്‍റെ ആവേശം ഒട്ടും ചോരാത്ത കൊട്ടികലാശത്തിനും ശേഷം അതേ വികാരത്തില്‍ തന്നെയാണ് ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് എത്തുന്നത്. 7 മണിക്ക് പോളിങ് ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ ബൂത്തുകളില്‍ ജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. അതേ നില ഇപ്പോഴും തുടരുകയാണ്.
ശരാശരി 70 ന് മുകളില്‍ : ശരാശരി 70 ശതമാനത്തിന് മുകളില്‍ പുതുപ്പള്ളിയില്‍ വോട്ടിങ് എത്താറുണ്ട്. 2021 ല്‍ പുതുപ്പള്ളിയിലെ വോട്ടിങ് ശതമാനം 74.84 ആയിരുന്നു. 176103 വോട്ടര്‍മാരില്‍ 131797 പേര്‍ 2021ലെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തു (Puthuppally Election History).