തിരുവനന്തപുരം: ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ എല്ലാവര്‍ക്കും ആരോഗ്യം എന്ന പ്രഖ്യാപിത ലക്ഷ്യത്തിലെത്താന്‍ സുപ്രധാന ചുവടുവയ്പ്പുമായ സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് അനുമതി നല്‍കി സമസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിറക്കി. രണ്ടാം നവകേരളം കര്‍മ്മ പദ്ധതിയിലെ ആര്‍ദ്രം മിഷന്‍റെ ഭാഗമായാകും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുക.
കൊവിഡ് അടക്കമുളള പകര്‍ച്ച വ്യാധികൾ സംസ്ഥാനത്ത് ഉടനീളം വർധിക്കുന്ന സാഹചര്യം കൂടി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. പകര്‍ച്ചവ്യാധികളെയടക്കം നേരിടുന്നതിന് ജനകീയ പങ്കാളിത്തം ഏറെ അത്യാവശ്യമായതിനാലും ഇത്തരം പദ്ധതിയിലൂടെ ജനങ്ങളുടെ സഹകരണം സാധ്യമാണെന്ന വിലയിരുത്തലിൽ നിന്നാണ് പുതിയ ക്രമീകരണം. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രദേശത്തെ ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. വര്‍ദ്ധിച്ചു വരുന്ന രോഗാതുരത, അതിവേഗം വര്‍ദ്ധിക്കുന്ന ജീവിതശൈലി രോഗങ്ങള്‍ തുടങ്ങി പുതിയ കാലഘട്ടത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍.
ഗര്‍ഭകാല പരിചരണം, മാതൃ-ശിശു ആരോഗ്യം ഉറപ്പു വരുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ജീവിത ശൈലി രോഗങ്ങലെ നേരിടുന്നതിന്‍റെ ഭാഗമായി നേരത്തെ സബ്‌സെന്‍ററുകളെ വെല്‍നസ് സെന്‍ററുകളായും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ പിന്നീട് പുറപ്പെടുവിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.
Also Read: IPL 2023| പവറുകാട്ടി പുരാൻ; ത്രില്ലിങ് ക്ലൈമാക്സിനൊടുവിൽ വിജയം പിടിച്ചെടുത്ത് ലഖ്‌നൗ
ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാം
1. ആരോഗ്യ ഉപകേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ജനസൗഹൃദ സ്ഥാപനങ്ങളായി പരിവര്‍ത്തനം ചെയ്യുക.