തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന സിപിഒമാരുടെ ആവശ്യം തള്ളി സര്‍ക്കാര്‍. ലിസ്റ്റിന്‍റെ കാലാവധി കഴിഞ്ഞതിനാല്‍ ഇനി നിയമനം നല്‍കാന്‍ കഴിയില്ല. ഇക്കാര്യം റാങ്ക് ഹോള്‍ഡര്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ലാസ്റ്റ് ഗ്രേഡ് സര്‍വെന്‍റ്സ് റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് പരമാവധി നിയമനം നല്‍കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും നിയമപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സിപിഒമാരുടെ ആവശ്യം തള്ളി സര്‍ക്കാര്‍; കാലാവധി കഴിഞ്ഞതിനാല്‍ ഇനി നിയമനം ഇല്ല
ലാസ്റ്റ് ഗ്രേഡ് സര്‍വെന്‍റ്സ് റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് പരമാവധി നിയമനം നല്‍കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും നിയമപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഫെബ്രുവരി 20ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസും എഡിജിപി മനോജ് എബ്രഹാമും റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ തീരുമാനങ്ങള്‍ അറിയിച്ചു കൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
7580 പേര്‍ മെയിന്‍ ലിസ്റ്റിലുള്ള സിപിഒ റാങ്ക് പട്ടികയില്‍ നിന്ന് 5609 പേര്‍ക്ക് അഡ്‌വൈസ്മെന്‍റ് മെമ്മോ നല്‍കിയിട്ടുണ്ട്. അതായത് 74.01 ശതമാനം പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചു. ലിസ്റ്റിന്‍റെ കാലാവധി കഴിഞ്ഞതിനാല്‍ ഇനി നിയമനം നടത്താനാകില്ലെന്ന് ചര്‍ച്ചയില്‍ അവരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ 1200 ഒഴിവുകള്‍റിപ്പോര്‍ട്ട് ചെയ്തില്ലെന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതിക്ക് അടിസ്ഥാനമില്ല. ഇതില്‍ 154 എണ്ണം ഐആര്‍ ബറ്റാലിയന് നീക്കിവച്ചിട്ടുള്ളതാണെന്നും ബാക്കി 1046 ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും തെളിവ് സഹിതം ഉത്തരവിലുണ്ട്.