തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ശക്തമായി തുടരുമെന്ന് പി എസ് സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. സമരം ചെയ്യുന്ന സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ്, എൽ ജി എസ് റാങ്ക് ഹോൾഡേഴ്സ് എന്നി സംഘടനകളാണ് സമരം തുടരുമെന്ന് പ്രഖ്യാപിച്ചത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം വന്ന ആദ്യ റാങ്ക് ലിസ്റ്റിൽ കാലാവധി കഴിഞ്ഞ് 14 ദിവസം കഴിഞ്ഞിട്ടും നിയമനം നടത്തിയിട്ടുണ്ടെന്ന് സി പി ഒ റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികള്‍ പറഞ്ഞു. എക്സൈസിനും ഫോറസ്റ്റിനും റാങ്ക് ലിസ്റ്റ് നീട്ടിയിട്ടും എന്തുകൊണ്ട് സിപിഒ ലിസ്റ്റ് നീട്ടിയില്ല. പുതിയ തലമുറയുടെ ഒഴിവുകൾ നിഷേധിക്കുകയല്ല. അർഹതപ്പെട്ട ഒഴിവാണ് ചോദിക്കുന്നതെന്നും അവർ പറഞ്ഞു.
സമരവുമായി മുന്നോട്ട്; മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറാവണമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ - എൽ ജി എസ് റാങ്ക് ഹോൾഡേഴ്സ്
സെക്രട്ടേറിയറ്റിന് മുന്നിലെ സമരം സക്തമായി തുടരുമെന്നും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാവണമെന്നും റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ പറഞ്ഞു. ലിസ്റ്റിലുള്ളവരില്‍ അഞ്ചിലൊന്ന് പേരെയെങ്കിലും നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യം.
മുഖ്യമന്ത്രിക്ക് കൃത്യമായി പ്രശ്നം മനസ്സിലായിട്ടില്ലെന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് ആരോപിച്ചു. മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യറാകണം. അല്ലെങ്കിൽ മന്ത്രിതല ചർച്ച എങ്കിലും നടത്തണം. പ്രായോഗികമല്ലാത്ത ഒരാവശ്യവും തങ്ങൾ മുന്നോട്ട് വച്ചിട്ടില്ല. ലിസ്റ്റിലുള്ളവരില്‍ അഞ്ചിലൊന്ന് ആളുകളെ എങ്കിലും നിയമിക്കാൻ തയ്യാറാകണമെന്നും സമരം ശക്തമായി തുടരുമെന്നും അവർ ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിന് മുന്നിൽ എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 23-ാം ദിവസത്തിലേക്കും സിപിഒ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 12 ദിവസവും പിന്നിട്ടു.