കേരളം

kerala

ETV Bharat / state

പിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രതി ഗോകുലിനെതിരെ പുതിയ കേസ്

ഉത്തരങ്ങൾ മൂന്നു പേരുടെയും ഫോണുകളിലേക്ക് അയച്ചുകൊടുത്തതെന്ന് ഗോകുലാണെന്ന് ക്രൈംബ്രാഞ്ചിന് വ്യക്തമായതോടെ താൻ ആ സമയം എസ്.എ.പി ക്യാമ്പില്‍ ഡ്യൂട്ടിയിലാണെന്ന് തെളിയിക്കാൻ ഗോകുല്‍ വ്യാജരേഖയുണ്ടാക്കിയതായി അന്വേഷണ സംഘം കണ്ടെത്തി

പിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രതി ഗോകുലിനെതിരെ പുതിയ കേസ്

By

Published : Nov 11, 2019, 4:16 PM IST

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ പൊലീസുകാരൻ ഗോകുലിനെതിരെ പുതിയ കേസ്. പരീക്ഷ തട്ടിപ്പ് നടന്ന ദിവസം ജോലിക്ക് ഹാജരായെന്ന് തെളിയിക്കാൻ വ്യാജരേഖ ചമച്ചതിനാണ് കേസെടുത്തത്. തട്ടിപ്പ് നടത്തിയ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ ഉത്തരമെഴുതാൻ സഹായിച്ചത് ഗോകുലും സുഹൃത്ത് സഫീറുമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ഗോകുലാണ് ഉത്തരങ്ങൾ മൂന്നു പേരുടെയും ഫോണുകളിലേക്ക് അയച്ചുകൊടുത്തതെന്ന് ക്രൈംബ്രാഞ്ചിന് വ്യക്തമായതോടെ ആ സമയം എസ്.എ.പി ക്യാമ്പ് ഡ്യൂട്ടിയിൽ ആയിരുന്നുവെന്ന് തെളിയിക്കാൻ ഗോകുല്‍ ക്യാമ്പിലെ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടുകയും ഫയലുകൾ നോക്കിയതായി രേഖയുണ്ടാക്കുകയുമായിരുന്നു. ഇത് കണ്ടെത്തിയ അന്വേഷണ സംഘം ഗോകുലിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയായിരുന്നു.

വ്യാജരേഖ ചമയ്ക്കുന്നതിന് എസ്.എ.പി ക്യാമ്പിൽ ഗോകുലിനെ സഹായിച്ച രതീഷ്, എബിൻ, ലാലു രാജ് എന്നീ പൊലീസുകാരെ പ്രതികളാക്കിയിട്ടുണ്ട്. അതേസമയം, പരീക്ഷാ ഹാളിലേക്ക് എത്തും മുമ്പ് വാട്സാപ്പ് വഴിയാണ് ചോദ്യപേപ്പർ ചോർത്തിയതെന്ന് പ്രതികൾ നേരത്തെ നൽകിയിരുന്ന മൊഴികൾ വ്യാജമാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ ഇപ്പോഴത്തെ നിഗമനം. പരീക്ഷാ ഹാളിൽ നിന്ന് ചോദ്യപേപ്പർ പുറത്തേക്ക് എറിഞ്ഞു കൊടുത്തു എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്.

ABOUT THE AUTHOR

...view details