പരീക്ഷാക്രമക്കേട്; ആശങ്കയുമായി ഉദ്യോഗാര്‍ഥികള്‍ - പരീക്ഷാ
റാങ്ക് ലിസ്റ്റ് റദ്ദാക്കുന്നത് നിരപരാധികളായ ഉദ്യോഗാർഥികളോടുള്ള അനീതി
റാങ്ക് ഹോൾഡർമാർ
തിരുവനന്തപുരം: പി.എസ്.സിയുടെ പരീക്ഷാ നടത്തിപ്പിൽ ആശങ്കയറിയിച്ച് റാങ്ക് ഹോൾഡർമാർ. അതേസമയം റിക്രൂട്ട്മെന്‍റ് നടപടികൾ സുതാര്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. ക്രമക്കേട് കണ്ടെത്തിയ റാങ്ക് പട്ടികയിലെ മുഴുവൻ ഉദ്യോഗാർഥികളുടെയും വിവരങ്ങൾ പരിശോധിച്ച് കുറ്റക്കാരെ പുറത്താക്കണം. റാങ്ക് ലിസ്റ്റ് റദ്ദാക്കുന്നത് നിരപരാധികളായ ഉദ്യോഗാർഥികളോടുള്ള അനീതിയാണെന്നും ഇവർ പറഞ്ഞു.