കേരളം

kerala

ETV Bharat / state

പിഎസ്‌സി പരീക്ഷ തട്ടിപ്പ്; സിവില്‍ പൊലീസ് ഓഫീസര്‍ ലിസ്റ്റ് റദ്ദാക്കില്ല - Civil Police Officer exam

തട്ടിപ്പു നടത്തിയതായി കണ്ടെത്തിയ എസ്എഫ്ഐ നേതാക്കൾ ശിവരഞ്ജിത്ത്, നസീം , പ്രണവ് എന്നിവരെ വരെ ഒഴിവാക്കി ലിസ്റ്റിൽ നിന്ന് നിയമനം നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു.

പിഎസ്‌സി പരീക്ഷ തട്ടിപ്പ്; വിവാദമായ ലിസ്റ്റുമായി മുന്നോട്ട് പോകുമെന്ന് പിഎസ്‌സി

By

Published : Nov 11, 2019, 3:07 PM IST

തിരുവനന്തപുരം: വിവാദമായ സിവിൽ പൊലീസ് ഓഫീസർ ലിസ്റ്റുമായി മുന്നോട്ടു പോകുമെന്ന് പിഎസ്‌സി. പരീക്ഷയിൽ ക്രമക്കേട് നടത്തിയ മൂന്ന് പേരെ ഒഴിവാക്കി ബാക്കിയുള്ളവർക്ക് നിയമനം നൽകാനാണ് ഇന്ന് ചേർന്ന പിഎസ്‌സി യോഗ തീരുമാനം. ഏഴ് പേർക്ക് ഉടൻ നിയമനത്തിന് അഡ്വൈസ് അയയ്ക്കും. തട്ടിപ്പു നടത്തിയതായി കണ്ടെത്തിയ എസ്എഫ്ഐ നേതാക്കൾ ശിവരഞ്ജിത്ത്, നസീം , പ്രണവ് എന്നിവരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കുക. തട്ടിപ്പു വെളിപ്പെട്ട പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പിന്‍റെ സുരക്ഷ കർശനമാക്കണമെന്ന് ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി പിഎസ്‌സിക്ക് കത്ത് നൽകിയിരുന്നു. പരീക്ഷാ തട്ടിപ്പിന്‍റെ പേരിൽ പിഎസ്‌സി നിയമനങ്ങൾക്ക് തടസമില്ലെന്ന് കാട്ടി പിഎസ്‌സി സെക്രട്ടറിക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകിയിരുന്നു. പ്രതികളായ മൂന്ന് പേരൊഴികെ മറ്റാരും കോപ്പിയടിച്ചതിന് തെളിവില്ലെന്നും കത്തിൽ പരാമർശം. കേരള പൊലീസിന്‍റെ അഞ്ചാം നമ്പര്‍ ബറ്റാലിയനിലേക്ക് 2018 ജൂലായില്‍ നടത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിലാണ് ക്രമക്കേട് നടന്നത്.

ABOUT THE AUTHOR

...view details