തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാർട്ടി അധ്യക്ഷന്‍റേതെന്ന് പറയുന്നതിൽ അർത്ഥമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. നേട്ടങ്ങളുടെ പേരിൽ ഊറ്റം കൊള്ളാൻ താൻ ഇല്ല. ബിജെപി വ്യക്തികളെ ആശ്രയിക്കുന്ന പാർട്ടിയല്ലെന്നും എല്ലാവരും ഏകോപനത്തോടെ പ്രവർത്തിക്കുമ്പോഴാണ് വിജയം ഉണ്ടാകുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ബിജെപി വ്യക്തികളെ ആശ്രയിക്കുന്ന പാർട്ടിയല്ലെന്ന് പി എസ് ശ്രീധരൻ പിള്ള
തെരഞ്ഞെടുപ്പിൽ 17 മുതൽ മുതൽ 22 ശതമാനം വോട്ട് വരെ ബിജെപിക്ക് ലഭിക്കുമെന്ന് ശ്രീധരൻ പിള്ള
ബിജെപി തിരുവനന്തപുരം പാർലമെന്‍റ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻപിള്ള. ഈ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 17 മുതൽ മുതൽ 22 ശതമാനം വോട്ട് വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് അവലോകന റിപ്പോർട്ട്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍റെ വിജയം ഉറപ്പാണ്. ക്രിസ്തീയ സംരക്ഷണസേന എന്ന പേരിൽ ബിജെപി സേനയുണ്ടാക്കി എന്നു പറയുന്നത് ശരിയല്ലെന്നും ന്യൂനപക്ഷ മോർച്ചയുടെ പരിപാടി മാത്രമാണിതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. സ്ഥാനാർഥി കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ എംഎൽഎ തുടങ്ങിയ നേതാക്കളും മണ്ഡലം പ്രസിഡന്‍റമാരും യോഗത്തിൽ പങ്കെടുത്തു.