തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ചർച്ച ചെയ്യാൻ മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കന്‍റോൺമെന്‍റ് ഹൗസിലാണ് യോഗം. ഇന്ത്യയിലെ ജനങ്ങളെയാകെ ഭീതിയിലാഴ്തുകയും, ഭരണഘടനയുടെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം വിളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം; മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് പ്രതിപക്ഷ നേതാവ് - Citizenship Amendment Act
സംസ്ഥാനത്തെ തുടർ പ്രക്ഷോഭങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കന്‍റോൺമെന്‍റ് ഹൗസിലാണ് യോഗം

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ; മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് ചെന്നിത്തല
നിയമത്തിനെതിരെ വലിയ പ്രക്ഷോഭമാണ് രാജ്യത്ത് നടക്കുന്നത്. കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിയും ഇതിനെതിരെ പ്രക്ഷോഭരംഗത്താണ്. സംസ്ഥാനത്തെ തുടർ പ്രക്ഷോഭങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ബിജെപി സര്‍ക്കാര്‍ കൊണ്ട് വന്ന വിവാദമായ പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളിൽ ഉയര്‍ന്ന ഗുരുതരമായ ആശങ്കകളും യോഗത്തിൽ ചർച്ചയാകും.