തീരദേശത്ത് ലോക്ക്‌ഡൗണ്‍ നീട്ടിയതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍
പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിക്കാന്‍ നടപടി.
തിരുവനന്തപുരം: തീരപ്രദേശത്ത് ലോക്ക് ഡൗൺ നീട്ടിയതിനെതിരെ പുല്ലുവിളയില്‍ പ്രതിഷേധം. പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ ചേര്‍ന്ന് തടഞ്ഞു. പൊലീസ് എയ്‌ഡ് പോസ്റ്റുകളും തകര്‍ത്തു. പള്ളിയില്‍ കൂട്ടമണിയടിച്ച് ആളുകളെ കൂട്ടിയാണ് പ്രതിഷേധം നടത്തുന്നത്. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിക്കാന്‍ നടപടി ആരംഭിച്ചു. രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ആഗസ്റ്റ് 16 വരെയാണ് തീരപ്രദേശത്ത് ലോക്ക്‌ഡൗണ്‍ നീട്ടിയത്. അഞ്ചുതങ്ങ് മേഖലയില്‍ നിന്നും 104 പേര്‍ക്കാണ് വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചത്. ഇതിനിടെയാണ് തീരദേശവാസികള്‍ കൂട്ടമായി പ്രതിഷേധവുമായി നിരത്തിലിറങ്ങിയരിക്കുന്നത്.