തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ നീട്ടി വയ്ക്കുകയോ ഫോക്കസ് ഏരിയ നിശ്ചയിച്ചു നൽകുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം. ജൂൺ 13 ന് പരീക്ഷ ആരംഭിക്കാനിരിക്കെയാണ് തലസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾ പ്രതിഷേധവുമായെത്തിയത്.
സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധവുമായി പ്ലസ് വൺ വിദ്യാർഥികൾ
പ്ലസ് വൺ പരീക്ഷ നീട്ടി വയ്ക്കുകയോ ഫോക്കസ് ഏരിയ നിശ്ചയിച്ചു നൽകുകയോ ചെയ്യണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം
സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധവുമായി പ്ലസ് വൺ വിദ്യാർഥികൾ
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ മൂന്ന് മാസം മാത്രമാണ് ഈ അധ്യയന വർഷം ക്ലാസുകൾ നടന്നത്. അതു തന്നെ പൂർണമായും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഫോക്കസ് ഏരിയ നിശ്ചയിക്കാതെ പരീക്ഷ നടത്തിയാൽ ഭൂരിഭാഗം കുട്ടികളും തോൽക്കുമെന്നും രണ്ടാം വർഷത്തെ പഠനഭാരം ഇത് വർദ്ധിപ്പിക്കുമെന്നും കുട്ടികൾ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്കു വേണ്ടി സംസാരിക്കുന്ന അധ്യാപകർക്കെതിരെ നടപടിയെടുക്കുന്ന പ്രവണത സർക്കാർ അവസാനിപ്പിക്കണമെന്നും കുട്ടികൾ ആവശ്യപ്പെട്ടു.
TAGGED:
protest of plus one students