തിരുവനന്തപുരം/കണ്ണൂർ:മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇന്ന് വൈകിട്ട് 3.30ന് (13.06.2022) മുഖ്യമന്ത്രി കയറിയ തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രക്കിടെയാണ് സംഭവം. പ്രവര്‍ത്തകര്‍, മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി.
യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ല സെക്രട്ടറി ആർ.കെ നവീൻ കുമാർ അടക്കം മൂന്ന് പേരാണ് പ്രതിഷേധിച്ചത്. ഇവരെ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജൻ തട്ടിമാറ്റുന്നത് പുറത്തുവന്ന ദൃശ്യത്തിൽ വ്യക്തമാണ്. ഇ.പി ജയരാജന് പ്രതിഷേധക്കാരെ കൈയേറ്റം ചെയ്തായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.