തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പരിഗണിക്കാനാവില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് പ്രിയ വർഗീസ്. ബാക്കി കാര്യങ്ങൾ നിയമ വിദഗ്‌ധരുമായി ചേർന്ന് ആലോചിക്കുമെന്നും പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാതെ അവര്‍ ഒഴിഞ്ഞുമാറി.
'ഹൈക്കോടതി വിധി മാനിക്കുന്നു' ; നിയമ വിദഗ്‌ധരുമായി ആലോചിച്ച് തുടര്‍ നടപടിയെന്ന് പ്രിയ വർഗീസ് - kannur university associate professor
കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. ബാക്കി കാര്യങ്ങൾ നിയമ വിദഗ്‌ധരുമായി ചേർന്ന് ആലോചിക്കുമെന്ന് പ്രിയ വർഗീസ്.
ഹൈക്കോടതി വിധി മാനിക്കുന്നു; പ്രിയ വർഗീസ്
അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ യുജിസി നിലപാടും സുപ്രീംകോടതി വിധിയും ഹൈക്കോടതി എടുത്ത് പറയുന്നു. പ്രിയ വർഗീസിന് എന്തെങ്കിലും അധ്യാപന പരിചയം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്ന് കോടതി പറഞ്ഞു.
യുജിസിയുടെ നിബന്ധനകൾക്കപ്പുറം പോകാൻ കോടതിക്ക് കഴിയില്ല. അതിനാല്‍ അസോ.പ്രൊഫസര്‍ പദവിക്ക് പ്രിയ വര്‍ഗീസ് അയോഗ്യയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.