തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ന്യായീകരിക്കാനാവുന്നതല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഷയത്തിൽ ശക്തമായ എതിർപ്പ് ഉയർന്ന് വരണമെന്നും കൊള്ള കച്ചവടം പൊതുജനമധ്യത്തിൽ തുറന്ന് കാണിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം ന്യായീകരിക്കാനാകില്ലെന്ന് മുല്ലപ്പള്ളി - തിരുവനന്തപുരം വിമാനത്താവളം
മോദിയോടുള്ള അടുപ്പം മാത്രമാണ് വിമാനത്താവളം നടത്തിപ്പിന് ഏൽപ്പിച്ച അദാനിയുടെ യോഗ്യതയെന്നും ഇതാണ് അദാനിയുടെ വളർച്ചയുടെ കാരണമെന്നും മുല്ലപ്പള്ളി ആരോപിച്ചു.
തിരുവനന്തപുരം വിമാനത്താവളം വിറ്റ് തുലക്കാനുള്ള കേന്ദ്ര തീരുമാനം മുല്ലപ്പള്ളി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ്
മോദിയോടുള്ള അടുപ്പം മാത്രമാണ് വിമാനത്താവളം നടത്തിപ്പിന് ഏൽപ്പിച്ച അദാനിയുടെ യോഗ്യതയെന്നും ഇതാണ് അദാനിയുടെ വളർച്ചയുടെ കാരണമെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഇത്തരം കോർപ്പറേറ്റുകളുടെ പേ റോളിൽ പേര് വരേണ്ട കാര്യം ഒരു കോൺഗ്രസ് നേതാവിനുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വിമാനത്താവളം സ്വകാര്യ വൽക്കരിച്ചതിനെ തിരുവനന്തപുരം എം.പി ശശി തരൂർ സ്വാഗതം ചെയ്തിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മുല്ലപ്പള്ളി.