കേരളം

kerala

ETV Bharat / state

മാസ്കുകള്‍ക്ക് അമിത വില; നഗരസഭയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

ജനറല്‍ ആശുപത്രി ജങ്‌ഷന് സമീപത്തെ മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മാസ്‌ക്കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി മേയര്‍ പറഞ്ഞു.

മാസ്‌കുകള്‍ക്ക് അമിത വില  നഗരസഭയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി  തിരുവനന്തപുരം  മാസ്‌കുകളും സാനിറ്റൈസറുകളും പൂഴ്ത്തിവയ്ക്കുന്നു  മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ച് പരിശോധന  price hike for masks  municipality conducts inspection in thiruvananthapuram  thiruvananthapuram latest news
മാസ്‌കുകള്‍ക്ക് അമിത വില; നഗരസഭയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

By

Published : Mar 15, 2020, 10:54 AM IST

തിരുവനന്തപുരം: ജില്ലയില്‍ മാസ്കുകളും സാനിറ്റൈസറുകളും പൂഴ്ത്തിവയ്ക്കുന്നെന്ന പരാതിയെ തുടര്‍ന്ന് മേയർ കെ. ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ജീവനക്കാര്‍ നേരിട്ടെത്തി പരിശോധന നടത്തി. ജനറല്‍ ആശുപത്രി ജങ്‌ഷന് സമീപത്തെ മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മാസ്കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി മേയര്‍ പറഞ്ഞു. അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും മേയര്‍ അറിയിച്ചു.

മാസ്‌കുകള്‍ക്ക് അമിത വില; നഗരസഭയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

ABOUT THE AUTHOR

...view details