തിരുവനന്തപുരം:കേരള സന്ദര്‍ശനത്തിന്‍റെ ഭാഗമായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത്. നിയമസഭയിൽ ഇന്നും നാളെയുമായി നടക്കുന്ന വനിത സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്. രാവിലെ 11.30ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന പരിപാടി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. തുടർന്ന് രാജ്ഭവനിലെത്തി വൈകിട്ട് 5.20ന് അദ്ദേഹം മടങ്ങും.
വനിത സാമാജികരുടെ ദേശീയ സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും - വനിതാ സാമാജികരുടെ ദേശീയ സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
ഇന്നലെ രാത്രി 8.40നാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തിയത്.
രാഷ്ട്രപതി റാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് ; വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും
ഇന്നലെ രാത്രി 8.40നാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തിലെ ടെക്‌നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി ആന്‍റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി ജോയ് തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും രാഷ്ട്രപതിക്കൊപ്പം ഉണ്ട്.