കേരളം

kerala

ETV Bharat / state

ശമ്പളം തുച്ഛം; കിട്ടുന്നത് എപ്പോഴെങ്കിലും; അനിശ്ചിതകാല സമരവുമായി പ്രീ പ്രൈമറി ജീവനക്കാര്‍

അനിശ്ചിതകാല സമരവുമായി സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രീ പ്രൈമറി ജീവനക്കാര്‍. കേരള പ്രീ പ്രൈമറി ടീച്ചേഴ്‌സ് ആന്‍ഡ് ആയാസ് അസോസിയേഷനാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നത്.

Pre primary employees with indefinite strike  ശമ്പളം തുച്ഛമായ തുക  ലഭിക്കുന്നതോ എപ്പോഴെങ്കിലും  അനിശ്ചിതകാല സമരവുമായി പ്രീ പ്രൈമറി ജീവനക്കാര്‍  പ്രീ പ്രൈമറി ജീവനക്കാര്‍  പ്രീ പ്രൈമറി ജീവനക്കാര്‍  കേരള പ്രീ പ്രൈമറി ടീച്ചേഴ്‌സ്  ആയാസ് അസോസിയേഷന്‍  kerala news updates  latest news in kerakla  latest news in kerala
അനിശ്ചിതകാല സമരവുമായി പ്രീ പ്രൈമറി ജീവനക്കാര്‍

By

Published : Apr 4, 2023, 8:18 PM IST

അനിശ്ചിതകാല സമരവുമായി പ്രീ പ്രൈമറി ജീവനക്കാര്‍

തിരുവനന്തപുരം:ശമ്പള വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല സമരവുമായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ആന്‍ഡ് ആയാസ് അസോസിയേഷന്‍. സംസ്ഥാനത്ത് കുടിവെള്ളം, ഇന്ധനം എന്നിവ ഉള്‍പ്പെടെയുള്ള ജീവിത ചെലവുകള്‍ അനുദിനം വര്‍ധിച്ച് കൊണ്ടിരിക്കുമ്പോഴും തുച്ഛമായ വരുമാനം കൊണ്ട് ജീവിതം തള്ളി നീക്കേണ്ട അവസ്ഥയിലാണ് ഈ ജീവനക്കാര്‍. മറ്റ് വഴികളൊന്നുമില്ലാതെയാണ് രാപകല്‍ സമരത്തിനായി ഇവര്‍ തലസ്ഥാനത്തേക്ക് വണ്ടികയറിയത്.

കുറഞ്ഞ തുക, അതും കിട്ടിയാലായി:ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് അവസാനമായി പ്രീ പ്രൈമറി ജീവനക്കാരുടെ ഓണറേറിയം തുക വർധിപ്പിച്ചത്. 12,500 രൂപയായാണ് തുക വര്‍ധിപ്പിച്ചത്. തുച്ഛമായ ഈ തുകയും മാസങ്ങൾ കൂടുമ്പോഴാണ് പലപ്പോഴും ലഭിക്കുകയെന്നതും ജീവനക്കാരെ ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

തൊഴിൽ മേഖലയിൽ വർഷങ്ങളായി തുടരുന്ന അസ്ഥിരതയാണ് ഇവരെ സെക്രട്ടേറിയറ്റിന് മുൻപിൽ അനിശ്ചിതകാല സമരമിരിക്കാൻ നിർബന്ധിതരാക്കിയത്.

also read:കലാക്ഷേത്രയിലെ ലൈംഗിക അതിക്രമം: അന്വേഷണത്തിന് ഇന്‍റേണൽ കംപ്ലയിന്‍റ് കമ്മിറ്റി, അറസ്റ്റിലായ മലയാളി അധ്യാപകന് സസ്പെൻഷൻ

ടീച്ചർമാരും ആയമാരുമായി പ്രീ പ്രൈമറി വിഭാഗത്തിലെ മുഴുവൻ ജീവനക്കാരും സ്ത്രീകളാണ്. 1988ല്‍ ജോലിയില്‍ പ്രവേശിച്ചവര്‍ അടക്കം ഇക്കൂട്ടത്തിലുണ്ട്. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ഒരു വര്‍ഷത്തിന് ശേഷം ജോലി സ്ഥിരപ്പെടുമെന്നും സര്‍ക്കാര്‍ വാഗ്‌ദാനം നല്‍കിയിരുന്നു എന്ന് ഇവർ പറയുന്നു. എന്നാല്‍ വാഗ്‌ദാനങ്ങളെല്ലാം വെറും വാക്കുകളായി. പെൻഷൻ ആനുകൂല്യമില്ലാത്തതിനാൽ വിരമിക്കൽ പ്രായമെന്ന നിബന്ധനയും ഇവര്‍ക്കില്ല.

2010 മുതലാണ് പ്രീ പ്രൈമറി അധ്യാപകർക്ക് 300 രൂപയും ആയയ്ക്ക്‌ 200 രൂപയുമായി ഓണറേറിയം സർക്കാർ നല്‍കി തുടങ്ങിയത്. നിരവധി സ്‌കൂളുകളിലെ പ്രീ പ്രൈമറി മേഖലയിൽ ഇപ്പോഴും സ്‌കൂൾ പിടിഎയാണ് നിയമനം നടത്തുന്നത്. എന്നാൽ ഇവരുടെ ജോലി സുരക്ഷയെ കുറിച്ച് യാതൊരു വിശദീകരണവും നൽകാതെയാണ് പ്രീ പ്രൈമറി മേഖലയിലെ ജീവനക്കാരുടെ നിയമനം സർക്കാർ അടുത്തിടെ പിഎസ്‌സിക്ക് വിട്ടത്.

also read:IPL 2023 | അന്താരാഷ്‌ട്ര മത്സരങ്ങളുടെ തിരക്ക്, ഐപിഎല്ലില്‍ നിന്ന് പിന്മാറി ഷാക്കിബ് അല്‍ ഹസന്‍; പകരക്കാരനെ തേടി കൊല്‍ക്കത്ത

ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍: ഇത്തവണത്തെ ബജറ്റ് ചർച്ചയ്ക്കായി നിയമസഭ കൂടുന്നതിന് മുൻപ് ധനമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും ഇവർ കണ്ടിരുന്നുവെങ്കിലും വാക്കാൽ ലഭിച്ച ഉറപ്പുകളല്ലാതെ ഒന്നും നടപ്പിലായില്ലെന്ന് ഇവർ പറയുന്നു.

പ്രീ പ്രൈമറി സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കുക, ജോലി സ്ഥിരത ഉറപ്പ് വരുത്തുക, മെഡിസെപ്പ്, ഇ എസ് ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, 60 വയസ് കഴിഞ്ഞവർക്ക് പെൻഷൻ ആനുകൂല്യം നടപ്പിലാക്കുക, പിടിഎ നിയമനത്തിലെ ജീവനക്കാർക്കും സർക്കാർ പ്രീ പ്രൈമറി ജീവനക്കാരുടെ വേതനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇപ്പോൾ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്.

also read:'എന്തിനാണ് എപ്പോഴും ബിജെപിയുടെ ചോദ്യം നിങ്ങൾ ആവർത്തിക്കുന്നത്' ; മാധ്യമ പ്രവർത്തകരോട് രാഹുൽ ഗാന്ധി

ABOUT THE AUTHOR

...view details