തിരുവനന്തപുരം :കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ പി.ആർ.ഡി ഉദ്യോഗസ്ഥന്‍ അടുത്ത മാസം ഒൻപത് വരെ റിമാൻഡില്‍. പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ ഓഡിയോ-വീഡിയോ ഉദ്യോഗസ്ഥനായ ജി.വിനോദ് കുമാറാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
ALSO READ: കാസര്‍കോടേക്ക് മതിയായ ട്രെയിന്‍ സര്‍വീസുകളില്ല ; സ്ഥിരം യാത്രക്കാർ പ്രതിസന്ധിയിൽ
തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. സർക്കാരിന് വേണ്ടി ഓഡിയോ -വീഡിയോ പ്രോഗ്രാമുകൾ നിർമിച്ചുനൽകുന്ന സ്ഥാപനത്തിന് നൽകാനുള്ള 21 ലക്ഷം രൂപയുടെ ബിൽ മാറാന്‍ സ്ഥാപന ഉടമയോട് പണം ആവശ്യപ്പെട്ടെന്നാണ് കേസ്. ഇതേ തുടർന്ന് സ്ഥാപന എം.ഡി വിജിലൻസിന് പരാതി നൽകുകയായിരുന്നു.
തുടർന്ന് വിജിലൻസ് നിർദേശ പ്രകാരം കൈക്കൂലി നൽകാൻ പ്രതിയെ മെഡിക്കൽ കോളജ് പരിസരത്ത് വിളിച്ചുവരുത്തി. കാറിൽ വന്ന് അഡ്വാൻസായി 25000 രൂപ വാങ്ങുമ്പോൾ വിനോദ് കുമാറിനെ വിജിലൻസ് പിടികൂടുകയായിരുന്നു. അതേസമയം പ്രതി ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.