കേരളം

kerala

ETV Bharat / state

ഗായത്രിയെ കാമുകൻ പ്രവീൺ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ കുരുക്കിയെന്ന് പൊലീസ് - ഗായത്രിയെ പ്രവീണ്‍ കൊലപ്പെടുത്തിയത് എങ്ങനെ

താലിച്ചാർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഗായത്രി പങ്കുവെച്ചതോടെയുണ്ടായ തര്‍ക്കത്തിനിടയിലാണ് പ്രവീണ്‍ ഗായത്രിയെ കൊലപ്പെടുത്തുന്നത്.

gayatri murder thiruvanthapuram  how gayatri killed  gayatri killed after she was embroiled in argument with her boy friend praveen  തിരുവനന്തപുരം കാട്ടക്കട ഗായത്രിയുടെ കൊലപാതകം  ഗായത്രിയെ പ്രവീണ്‍ കൊലപ്പെടുത്തിയത് എങ്ങനെ  തമ്പാനൂരിലെ ഗായത്രി കൊല്ലപ്പെട്ടത്
ഗായത്രിയെ കാമുകൻ പ്രവീൺ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ കുരുക്കിയെന്ന് പൊലീസ്

By

Published : Mar 7, 2022, 10:26 AM IST

തിരുവനന്തപുരം:കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രിയെ കാമുകൻ പ്രവീൺ കൊലപ്പെടുത്തിയത് തർക്കത്തിനിടെ കഴുത്തിൽ ഷാൾ കുരുക്കി. ഉടനെതന്നെ വിവാഹം വേണമെന്ന് ആവശ്യപ്പെടുകയും താലിച്ചാർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഗായത്രി പങ്കുവെച്ചതോടെയുമാണ് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായത്. തിരുവണ്ണാമലയിലെ ഒരു ജൂവലറിയില്‍ പ്രവീണ്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് വിവാഹം വേണമെന്നയിരുന്നു ഗായത്രി ആവശ്യപ്പെട്ടത്.താനും തിരുവണ്ണാമലയില്‍ വരുമെന്ന് ഗായത്രി അറിയിച്ചു

ഗായത്രിയെ സമാധാനിപ്പിച്ച് തിരികെ വിട്ടിലേക്ക് അയ്യക്കാനായിരുന്നു പ്രവീണിൻ്റെ ഉദ്ദേശം. എന്നാല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ തയ്യാറാകാതെ നില്‍ക്കുകയായിരുന്നു ഗായത്രി. ശനിയാഴ്ച്ച ഉച്ചയോടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞാണ് ഗായത്രി പ്രവീൺ മുറിയെടുത്ത ഹോട്ടലിലേക്ക് തിരിച്ചത്.

ഭാര്യയും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീൺ ബന്ധം ഒഴിഞ്ഞ ശേഷം ഗായത്രിയെ വിവാഹം കഴിക്കാമെന്ന് നേരത്തെ ഉറപ്പുനൽകിയിരുന്നു. ഇത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗായത്രി ജോലി ചെയ്തിരുന്ന ജൂവലറിയിലെ ഡ്രൈവറാണ് പ്രവീൺ .ജോലിക്ക് ശേഷം ഗായത്രിയെ തിരികെ ഹോസ്റ്റല്ലിൽ കൊണ്ടു വിടുന്നത് പ്രവീണായിരുന്നു. ഇതിനിടയിലാണ് ഇരുവരും അടുത്തത്.

ബന്ധം അറിഞ്ഞതോടെ പ്രവീണിന്‍റെ ഭാര്യ ഐശ്വര്യ മക്കളുമായി സ്വന്തം വീട്ടിലേക്ക് താമസം മാറി. ഇവർ തമ്മിലുള്ള ബന്ധത്തെപ്പറ്റി ജൂവലറിയിലും ഐശ്വര്യ പരാതിപ്പെട്ടിരുന്നു.ഇതേ തുടർന്നാണ് തിരുവണ്ണാമലയിലെ ശാഖയിലേക്ക് പ്രവീണിനോട് പോകാൻ ആവശ്യപ്പെടുന്നത്.

8 മാസങ്ങൾക്കു മുമ്പ് ജൂവലറിയിലെ ജോലി ഉപേക്ഷിച്ച ഗായത്രി കാട്ടാക്കടയിലെ ഒരു ജിമ്മിൽ ട്രെയിനറായി പ്രവർത്തിക്കുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് ഇന്ന് ഉച്ചയോടെ തെളിവെടുപ്പ് നടത്തും .

ALSO READ:കോട്ടയത്ത് നഗരമധ്യത്തിൽ സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം ; അറസ്റ്റ്

ABOUT THE AUTHOR

...view details