കേരളം

kerala

ETV Bharat / state

പുരസ്‌കാര പ്രഭയിൽ പ്രഭാവർമ്മ - best lyrics

മലയാള ഭാഷയ്‌ക്കും മലയാള സിനിമയ്‌ക്കും ദേശീയ അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പ്രഭാവർമ്മ അറിയിച്ചു.

പുരസ്‌കാര പ്രഭയിൽ പ്രഭാവർമ്മ  പ്രഭാവർമ്മ  പ്രഭാവർമ്മ ദേശീയ പുരസ്‌കാരം  കോളാമ്പി  prabhavarma  prabhavarma national award  national award  best lyrics  best lyrics national award
പുരസ്‌കാര പ്രഭയിൽ പ്രഭാവർമ്മ

By

Published : Mar 22, 2021, 8:37 PM IST

തിരുവനന്തപുരം: കോളാമ്പിയിലൂടെ ഒഴുകിയെത്തിയ പ്രണയത്തിന്‍റെ ആർദ്ര ഭാവങ്ങൾ നിറഞ്ഞ അതിവിലോലമായ ഗാനങ്ങളെ തേടി ദേശീയ പുരസ്‌കാരം. മലയാള ചലച്ചിത്ര ഗാനരചനയ്‌ക്ക് ലഭിച്ച ദേശീയ പുരസ്‌കാരത്തിന്‍റെ സന്തോഷത്തിലാണ് കവിയും മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറിയുമായ പ്രഭാവർമ്മ.

പുരസ്‌കാര പ്രഭയിൽ പ്രഭാവർമ്മ

വളരെയധികം വെല്ലുവിളി നിറഞ്ഞതായിരുന്നു പുരസ്‌കാരത്തനായി തെരഞ്ഞെടുത്ത കോളാമ്പി എന്ന ചിത്രത്തിലെ ഗാനങ്ങൾ. ഒരേ മീറ്ററിലുള്ള വ്യത്യസ്‌ത ഭാവങ്ങൾ നിറഞ്ഞ വ്യത്യസ്‌ത ഗാനങ്ങളാണ് ചിത്രത്തിനായി ഒരുക്കിയിരുന്നത്. കോളാമ്പി എന്ന ചിത്രത്തിലെ ഗാനത്തിലൂടെ മലയാള ഭാഷയ്‌ക്കും മലയാള സിനിമയ്‌ക്കും ദേശീയ അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും അതേ സമയം മലയാള ചലച്ചിത്ര ഗാനരചന പലപ്പോഴും അവഗണിക്കപ്പെടാറുണ്ടെന്നും പ്രഭാവർമ്മ പറഞ്ഞു.

അഞ്ചു പതിറ്റാണ്ടിനു ശേഷമാണ് മലയാള ഗാനരചനയ്‌ക്ക് ഇത്തരം ഒരു പുരസ്‌കാരം ലഭിക്കുന്നത്. 1972ൽ വയലാറിനും 1988ൽ ഒ.എൻ.വി കുറുപ്പിനും 1999ൽ യൂസഫലി കേച്ചേരിക്കുമാണ് ഇതിനു മുൻപ് ഗാനരചനയ്‌ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.

ABOUT THE AUTHOR

...view details