കേരളം

kerala

ETV Bharat / state

പൊഴിയൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഗൃഹനാഥന്‍റെ കല്ലറ തുറന്ന് റീ പോസ്റ്റ്മോർട്ടം നടത്തി - Pozhiyoor

പൊഴിയൂർ പുതുവൽ പുരയിടത് ജോണിന്‍റെ (52) മൃതദേഹമാണ് പുറത്തെടുത്ത് ആർ ഡി ഒയുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയത്. .മാർച്ച് അഞ്ചിനാണ് ജോണിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം  പൊഴിയൂർ  റീ പോസ്റ്റ്മോർട്ടം  Pozhiyoor  Re post-mortem
പൊഴിയൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഗൃഹനാഥന്‍റെ കല്ലറ തുറന്നു റീ പോസ്റ്റ്മോർട്ടം നടത്തി

By

Published : Jun 13, 2020, 2:58 PM IST

Updated : Jun 13, 2020, 3:56 PM IST

തിരുവനന്തപുരം: പൊഴിയൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഗൃഹനാഥന്‍റെ കല്ലറ തുറന്നു റീ പോസ്റ്റ്മോർട്ടം നടത്തി. പൊഴിയൂർ പുതുവൽ പുരയിടത് ജോണിന്‍റെ (52) മൃതദേഹമാണ് പുറത്തെടുത്ത് ആർ ഡി ഒയുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയത്. മാർച്ച് അഞ്ചിനാണ് ജോണിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നാണ് ഭാര്യയും മക്കളും പറഞ്ഞിരുന്നത്. തുടർന്ന് പരുത്തിയൂരിലെ പള്ളിസെമിത്തേരിയിൽ സംസ്കരിച്ചു.

പൊഴിയൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഗൃഹനാഥന്‍റെ കല്ലറ തുറന്ന് റീ പോസ്റ്റ്മോർട്ടം നടത്തി

എന്നാൽ ജോൺ മരിക്കുന്നതിന് മുമ്പ് വീട്ടിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നതായും ജോണിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പോസ്റ്റുമോർട്ടം ചെയ്യാതെ മൃതദേഹം സംസ്കരിച്ചതും ദുരൂഹത വർധിച്ചു. തുടർന്ന് ജോണിന്‍റെ പിതാവ് മിഖേൽ പിളള മുഖ്യമന്ത്രിക്കും കളക്ടർക്കും പരാതി നൽകി. തുടർന്നാണ് റീ പോസ്റ്റ്മോർട്ടത്തിന് ഉത്തരവ് ലഭിച്ചതും നടപടിക്രമങ്ങൾ ആരംഭിച്ചതും.

Last Updated : Jun 13, 2020, 3:56 PM IST

ABOUT THE AUTHOR

...view details