കേരളം

kerala

ETV Bharat / state

കെഎസ്ഇബി സമരം : മന്ത്രി കെ കൃഷ്‌ണന്‍കുട്ടി ഓഫീസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ച തിങ്കളാഴ്‌ച - മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി

മന്ത്രി ഇടപെടുന്നത് ചെയര്‍മാനും യൂണിയനും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തില്‍

കെ എസ് ഇ ബി സമരം  മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി ഓഫീസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ച തിങ്കളാഴ്‌ച്ച  മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി  വൈദ്യുതി മന്ത്രി
കെ എസ് ഇ ബി സമരം

By

Published : Apr 15, 2022, 2:55 PM IST

തിരുവനന്തപുരം : കെ.എസ്.ഇ.ബി ചെയര്‍മാനും സിപിഎം അനുകൂല തൊഴിലാളി സംഘടനകളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി വൈദ്യുതി മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷനുമായി തിങ്കളാഴ്‌ച ചര്‍ച്ച നടത്തും. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന എല്‍ ഡി എഫിന്‍റെ നിര്‍ദേശ പ്രകാരമാണ് പ്രശ്നത്തില്‍ മന്ത്രി നേരിട്ട് ഇടപെടുന്നത്. അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായിരുന്ന ജാസ്മിന്‍ബാനുവിനെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് സി.ഐ.ടി.യുവും ചെയര്‍മാന്‍ ഡോ. ബി.അശോകും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്.

also read: ചെയര്‍മാനെതിരെ ജീവനക്കാര്‍; വൈദ്യുതി ഭവന് മുന്നിൽ ജീവനക്കാരുടെ സത്യഗ്രഹം

സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ വൈദ്യുത ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ സമരം ആരംഭിക്കുകയായിരുന്നു. എന്നാല്‍ സമരത്തിനിടെ ചെയര്‍മാനെ അധിക്ഷേപിച്ചുവെന്നാരോപിച്ച് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എം.ജി.സുരേഷ്‌കുമാറിനെയും ജനറല്‍ സെക്രട്ടറി ഹരികുമാറിനെയും സസ്‌പെന്‍ഡ് ചെയ്തു.ഇത് പ്രശ്നങ്ങള്‍ക്ക് തീവ്രത വര്‍ധിപ്പിക്കുകയായിരുന്നു.

സമരം തുടരുന്നതിനിടെ ജാസ്മിന്‍ ബാനു അടക്കം മൂന്ന് പേരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും ജാസ്മിന്‍ ബാനുവിനെ പത്തനംതിട്ടയിലെ സീതത്തോട്ടിലേക്കും സുരേഷിനെ പെരിന്തല്‍മണ്ണയിലേക്കും സ്ഥലം മാറ്റുകയും ശശിധരന്‍റെ സ്ഥാനക്കയറ്റം തടഞ്ഞുവയ്ക്കുകയും ചെയ്തു. വിട്ടുവീഴ്ചയ്ക്ക് ചെയര്‍മാനും യൂണിയനും തയ്യാറാകാത്ത സാഹചര്യത്തിലാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി തന്നെ നേരിട്ട് ഇടപെടുന്നത്.

ABOUT THE AUTHOR

...view details