തിരുവനന്തപുരം:പൂന്തുറയില്‍ ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ച് ജനം തെരുവിലിറങ്ങിയതിന് പിന്നില്‍ പ്രതിപക്ഷത്തിന്‍റെ ആസൂത്രണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനം സ്വയം ചെയ്തതല്ല. കൃത്യമായ ലക്ഷ്യം വച്ച് അവരെ കൊണ്ട് ചെയ്യിക്കുന്നതാണ്. ഇതിന് പിന്നില്‍ ദുരുപദിഷ്ടമായ ഉദേശ്യങ്ങളോടെ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വമാണ്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂന്തുറ പ്രതിഷേധത്തിന് പിന്നില്‍ പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി - opposition leader ramesh chennithala news
പൂന്തുറയിലെ പ്രതിഷേധം ജനം സ്വയം ചെയ്തതല്ലെന്നും ഇതിന് പിന്നില്‍ ദുരുപദിഷ്ടമായ ഉദേശ്യങ്ങളോടെ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തെറ്റായ പ്രചാരണവും അട്ടിമറി നീക്കവുമായി ചിലർ ഇറങ്ങിയിരിക്കുകയാണ്. ആന്‍റിജൻ ടെസ്റ്റ് നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് വാട്സാപ്പ് വഴി പ്രചരണം നടത്തി. പ്രദേശത്തിന്‍റെ സമാധാന ജീവിതത്തിന് തടസം വരുത്തുന്ന പ്രവർത്തനങ്ങൾ മുളയിലേ നുള്ളും. ഇതിന് പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. സങ്കുചിത പ്രവർത്തനങ്ങളിലൂടെ പ്രതിരോധ പ്രവർത്തനത്തെ കീഴ്‌പ്പെടുത്തിയാല്‍ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാകുംപൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി എന്നീ പ്രദേശങ്ങളിലെ രോഗികളുടെ കണക്കുകൾ . പൂന്തുറയിലേത് എന്ന തരത്തിലാണ് മാധ്യമങ്ങളിൽ വാർത്ത വരുന്നത്. പൂന്തുറയിൽ ഒരു പ്രശ്‌മുണ്ടായാൽ പൂന്തുറയിലെ പ്രശ്നം എന്നേ പറയാനാവൂ. അത് ആരെയും വേദനിപ്പിക്കാനല്ലെന്നും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.