കേരളം

kerala

ETV Bharat / state

Pooja Bumper Lottery | പൂജാ ബംപര്‍ നറുക്കെടുപ്പ് ; 5 കോടി കൂത്താട്ടുകുളത്ത് വിറ്റ ടിക്കറ്റിന്, ഭാഗ്യവാനെ തേടി കേരളം - കേരള സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം

Pooja Bumper Lottery Results | RA 591801 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. സെപ്റ്റംബര്‍ 20 മുതലായിരുന്നു പൂജ ബംപറിന്‍റെ വില്‍പ്പന ആരംഭിച്ചത്. 200 രൂപയായിരുന്നു ടിക്കറ്റ് വില

പൂജാ ബംബര്‍ നറുക്കെടുപ്പ്  കേരള സംസ്ഥാന ഭാഗ്യക്കുറി  Pooja Bumper Lottery  Kerala State lottery  Lottery Result  ലോട്ടറി നറുക്കെടുപ്പ്
Pooja Bumper Lottery | പൂജാ ബംബര്‍ നറുക്കെടുപ്പ്; അഞ്ച് കോടി തിരുവനന്തപുരത്തെ ടിക്കറ്റിന്

By

Published : Nov 21, 2021, 4:36 PM IST

തിരുവനന്തപുരം :പൂജാ ബംപര്‍ (Pooja Bumper Lottery) ഒന്നാം സമ്മാനം എറണാകുളം കൂത്താട്ടുകുളത്ത് വിറ്റ ടിക്കറ്റിന്. RA 591801 എന്ന നമ്പറിനാണ് അഞ്ച് കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. തിരുവനന്തപുരം സിയാന്‍റെസ് ലക്കി സെന്‍റര്‍ (CeeyanteS Lucky Centre) ഉടമ മെര്‍ളിന്‍ ഫ്രാന്‍സിസില്‍ നിന്നും വാങ്ങി യാക്കോബ് എന്ന കച്ചവടക്കാരന്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് ലൈസന്‍സുള്ള ഏജന്‍റ് ഇവിടെ നിന്നുമെടുത്ത ടിക്കറ്റ് കൂത്താട്ടുകുളത്ത് വില്‍ക്കുകയായിരുന്നു. NA 201245, RA 165894, RI 277674, TH 145968, VA 519552 എന്നീ നമ്പറുകളിലെ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം. പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

Also Read: Kerala Rain Update | സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യത ; തെക്കൻ ജില്ലകളിൽ ജാഗ്രതാനിർദേശം

NA 329393, NA 549289, RA 577403, RA 792617, RI 275458, RI 665819, TH 190560, TH 272671, VA 469934, VA 542340 എന്നീ നമ്പറുകള്‍ക്കാണ് മൂന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ഇത്തവണ 37ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. സെപ്റ്റംബര്‍ 20 മുതലാണ് പൂജ ബംപറിന്‍റെ വില്‍പ്പന ആരംഭിച്ചത്. 200 രൂപയായിരുന്നു ടിക്കറ്റ് വില.

ABOUT THE AUTHOR

...view details