കേരളത്തെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം: മന്ത്രി എ.കെ. ബാലന്‍ - തിരുവനന്തപുരം
റിപ്പബ്ലിക് പരേഡില്‍ നിന്നും കേരളത്തിന്‍റെ നിശ്ചലദൃശ്യം ഒഴിവാക്കിയത് വിവാദമായി
തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്‍റെ നിശ്ചല ദൃശ്യം ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി എ.കെ. ബാലന്‍. കേരളമെന്നും മലയാളിയെന്നും കേട്ടാല്‍ ഭ്രാന്താകുന്ന അവസ്ഥയിലാണ് കേന്ദ്രം. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകാതെ ഇത്തരത്തിലൊരു നടപടി എടുക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്മപുരസ്‌കാരവുമായി ബന്ധപ്പെട്ടും ഇതേ സമീപനമാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനം അയക്കുന്ന ലിസ്റ്റുകള്‍ ചവറ്റുകുട്ടയില്‍ ഇടുകയാണെന്നും മന്ത്രി പറഞ്ഞു.