തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് ബാധിച്ചത് സമരക്കാരിൽ നിന്നാകാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധക്കാരുമായി പൊലീസുകാര്‍ സമ്പർക്കത്തിൽ വരുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റില്‍ പൊലീസുകാരന് കൊവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്നാകാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ - protesters
ജില്ലയിലെ ഉറവിടമില്ലാത്ത കേസുകളിൽ ആശങ്കയുണ്ടെന്നും നഗരത്തിൽ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
ജില്ലയിലെ ഉറവിടമില്ലാത്ത കേസുകളിൽ ആശങ്കയുണ്ട്. നഗരത്തിൽ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. നിലവിലെ നിയന്ത്രണങ്ങളിൽ ജനങ്ങളുടെ പ്രതികരണം നോക്കിയാവും വരും ദിവസങ്ങളിലെ നിയന്ത്രങ്ങൾ കൂടുതൽ കർശനമാക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ജില്ല പൂർണമായും അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്തെ സമ്പർക്ക കേസുകളിൽ ആശങ്കയില്ല. വലിയ വ്യാപനമുണ്ടായിട്ടില്ലെന്നും കൊവിഡ് പരിശോധന ഇന്ന് മുതൽ ഇരട്ടിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡ്യൂട്ടിക്ക് ഹാജരാകാത്ത ജീവനക്കാരുടെ സേവനം നഗരത്തിൽ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.