തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നിയോഗിക്കുന്ന പൊലീസ് സംഘത്തിനൊപ്പം ഇനി വൊളണ്ടിയര്‍മാരും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ തിരഞ്ഞെടുത്ത സന്നദ്ധപ്രവര്‍ത്തകരില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുക്കുക. ഇവര്‍ പൊലീസ് വൊളണ്ടിയര്‍മാർ എന്നറിയപ്പെടുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പൊലീസിനൊപ്പം വൊളണ്ടിയര്‍മാരും - police volunteers
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ തിരഞ്ഞെടുത്ത സന്നദ്ധപ്രവര്‍ത്തകരില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുക്കുക.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പൊലീസിനൊപ്പം ഇനി വാളണ്ടിയര്‍മാരും
പൊലീസ് വൊളണ്ടിയേഴ്‌സ് എന്നെഴുതിയ ബാഡ്ജ് ഇവര്‍ കയ്യില്‍ ധരിക്കും. രണ്ടു പേരടങ്ങുന്ന പൊലീസ് സംഘത്തില്‍ ഒരാള്‍ വൊളണ്ടിയര്‍ ആയിരിക്കും. ബൈക്ക് പട്രോള്‍ നടത്തുന്ന പൊലീസുകാര്‍ക്കൊപ്പവും ഇവരെ നിയോഗിക്കും. വൊളണ്ടിയര്‍മാരുടെ വിശദ വിവരങ്ങള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കും. പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനുള്ള പ്രോത്സാഹനവും സഹായവും വൊളണ്ടിയര്‍മാർക്കുകൂടി നല്‍കണമെന്ന് പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.