കേരളം

kerala

ETV Bharat / state

ക്രമക്കേടെന്ന് നിക്ഷേപകര്‍: ബിഎസ്എൻഎൽ സഹകരണ സംഘത്തിനെതിരെ കേസ് - kerala news updates

നിക്ഷേപ തുകയില്‍ ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ച് ബിഎസ്എൻഎൽ സഹകരണ സംഘത്തിലെ നിക്ഷേപകര്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ബോര്‍ഡ് അംഗങ്ങള്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിച്ചെന്നും ആരോപണം.

BSNL Cooperative society  Board members of BSNL Cooperative society  BSNL  നിക്ഷേപ തുക  നിക്ഷേപ തുക പിന്‍വലിക്കാനാകുന്നില്ല  ബിഎസ്എൻഎൽ സഹകരണ സംഘത്തിനെതിരെ കേസ്  ബിഎസ്‌എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം  ബിഎസ്‌എന്‍എല്‍ ബോര്‍ഡ്  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news kerala
ബിഎസ്എൻഎൽ സഹകരണ സംഘത്തിനെതിരെ കേസ്

By

Published : Dec 27, 2022, 11:45 AM IST

തിരുവനന്തപുരം: ബിഎസ്‌എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘത്തിലെ പണമിടപാടില്‍ ക്രമക്കേടെന്ന് ആരോപണത്തില്‍ കേസെടുത്ത് പൊലീസ്. സഹകരണ സംഘത്തിലെ പണമിടപാട് സംബന്ധമായ റെക്കോഡുകള്‍ ഹാജരാക്കാന്‍ ബിഎസ്‌എന്‍എല്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് നിര്‍ദേശം. സംഘത്തിലെ സ്ഥിര നിക്ഷേപകരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

നിക്ഷേപകര്‍ക്ക് തങ്ങളുടെ പണം പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ബോര്‍ഡ് അംഗങ്ങളില്‍ ചിലര്‍ തങ്ങളുടെ നിക്ഷേപ തുക പിന്‍വലിച്ച് മറ്റിടങ്ങളില്‍ നിക്ഷേപം നടത്തിയതും നിക്ഷേപകര്‍ക്കിടയില്‍ സംശയം വര്‍ധിപ്പിച്ചു. ബി എസ്‌എന്‍എല്ലിലെ വിരമിച്ച ജീവനക്കാര്‍ അടക്കം നിരവധി പേര്‍ക്ക് സംഘത്തില്‍ സ്ഥിര നിക്ഷേപമുണ്ട്.

നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം നിക്ഷേപകര്‍ കൂട്ടത്തോടെ പണം ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ബോര്‍ഡ് അംഗങ്ങളുടെ വിശദീകരണം.

ABOUT THE AUTHOR

...view details