കേരളം

kerala

ETV Bharat / state

കെ സുധാകരൻ ഒന്നാം പ്രതി, വിഡി സതീശനും ശശി തരൂരും മറ്റ് പ്രതികള്‍; ഡിജിപി ഓഫിസ് മാർച്ചില്‍ കേസ് എടുത്ത് പൊലീസ് - കെപിസിസി

police case against congress leaders in DGP office march: കണ്ടാല്‍ അറിയുന്ന 500ലധികം പേര്‍ക്കെതിരെ കേസ്. കേസെടുത്തത് മ്യൂസിയം പൊലീസ്. ചേര്‍ത്തിരിക്കുന്നത് പൊലീസിനെ ആക്രമിച്ചതടക്കമുള്ള വകുപ്പുകള്‍

police case against congress leaders  case against congress leaders in DGP office march  Police register case against congress leaders  K Sudhakaran on DGP office march  കെ സുധാകരൻ ഒന്നാം പ്രതി  ഡിജിപി ഓഫിസ് മാർച്ചില്‍ കേസ് എടുത്ത് പൊലീസ്  മ്യൂസിയം പൊലീസ്  കെപിസിസി  ഡിജിപി ഓഫിസ് മാര്‍ച്ച്
police case against congress leaders in DGP office march

By ETV Bharat Kerala Team

Published : Dec 23, 2023, 11:03 PM IST

തിരുവനന്തപുരം : കെപിസിസിയുടെ നേതൃത്വത്തിൽ നടത്തിയ ഡിജിപി ഓഫിസ് മാർച്ചിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ് (Police register case against congress leaders including K Sudhakaran on DGP office march). പൊലീസിനെ ആക്രമിക്കുക, ഫ്ലക്‌സ് ബോർഡ് നശിപ്പിക്കുക, സംഘം ചേർന്ന് സംഘർഷമുണ്ടാക്കുക തുടങ്ങിയ ജാമ്യമില്ല വകുപ്പുകൾ ചേർത്താണ് കേസ്.

ജാഥയ്ക്ക് നേതൃത്വം കൊടുത്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ എന്നിവരെയടക്കം പ്രതി ചേർത്താണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത് (police case against congress leaders in DGP office march). കണ്ടാലറിയാവുന്ന 500 ലധികം പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിക്കുന്നുവെന്ന് ആരോപിച്ച് നവ കേരള സദസിന്‍റെ സമാപന ദിവസമായ ഇന്ന് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഡിജിപി ഓഫിസിലേക്ക് നടത്തിയ മാർച്ച് ആണ് സംഘർഷഭരിതമായത്. ബാരിക്കേട് മറച്ചിട്ടും പൊലീസിനെതിരെ കല്ലുകളും വടികളും എറിഞ്ഞ് പ്രകോപിതരായ പ്രവർത്തകരെ എട്ടുതവണ കണ്ണീർ വാതകം പ്രയോഗിച്ചാണ് പൊലീസ് പ്രതിരോധിച്ചത്.

Also Read:കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; യുദ്ധഭൂമിയായി തലസ്ഥാനം,കെ സുധാകരന്‍ ആശുപത്രിയില്‍

കെപിസിസി ആസ്ഥാനത്തു നിന്നും മാർച്ച് ചെയ്‌തു വന്ന സംഘം ഡിജിപി ഓഫിസിന് സമീപം പ്രത്യേകം സജ്ജീകരിച്ച സദസിനു മുന്നിൽ സംഘടിക്കുകയായിരുന്നു. തുടർന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചടങ്ങ് ഉദ്ഘാടനം ചെയ്‌ത ശേഷം പ്രതിപക്ഷ നേതാവ് പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഒരു വിഭാഗം പ്രവർത്തകർ പൊലീസിനെതിരെ കല്ലും വടിയും എറിഞ്ഞ് പ്രകോപനം സൃഷ്‌ടിച്ചു. ഇതിനെ തുടർന്നാണ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായത്. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനു പിന്നാലെ മുതിർന്ന നേതാക്കളെ ദേഹാസസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.

ABOUT THE AUTHOR

...view details