തിരുവനന്തപുരം: പൊലീസ് നിയമഭേദഗതി സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാധ്യമപ്രവർത്തനത്തിനോ എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന് തുടർച്ചയായി പരാതി ലഭിച്ചിരുന്നു. പലപ്പോഴും ഇത്തരം ആക്രമണങ്ങൾ വ്യക്തിഗതമായ പകരം വീട്ടലുകളായി മാറാറുണ്ട്. ഈ നീക്കങ്ങളെ ചെറുക്കാനാണ് നിയമഭേദഗതി. അല്ലാതെ മാധ്യമ സ്വാതന്ത്ര്യത്തെയല്ല. മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം പൗരന്‍റെ വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്.
പൊലീസ് നിയമഭേദഗതി; അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരല്ലെന്ന് മുഖ്യമന്ത്രി - മാധ്യമപ്രവര്‍ത്തനം
സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന് തുടർച്ചയായി പരാതി ലഭിച്ചിരുന്നു. പലപ്പോഴും ഇത്തരം ആക്രമണങ്ങൾ വ്യക്തിഗതമായ പകരം വീട്ടലുകളായി മാറാറുണ്ടെന്നും മുഖ്യമന്ത്രി
ഇവ രണ്ടും ഹനിക്കാൻ പാടില്ലെന്നാണ് സർക്കാർ നിലപാട്. അതുമായി ചേർന്നുപോകുന്ന നിയന്ത്രണങ്ങളെ പൊലീസ് ഭേദഗതിയിലുളളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാമ്പ്രദായിക മാധ്യമങ്ങൾ ഈ അതിരുകളിൽ നിന്നാണ് പ്രവർത്തിക്കുന്നത്. എന്നാൽ ചില വ്യക്തിഗത ഓൺലൈൻ ചാനലുകൾ ഈ നിയമത്തെ കാറ്റിൽ പറത്തി എന്തുമാകാമെന്ന അരാജകത്വത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ഇത് നിയന്ത്രിക്കണം. നിയമപരമായി എത്ര ശക്തമായ വിമർശനവും ആർക്കും ഉയർത്താം. നല്ല അർത്ഥത്തിൽ എടുത്താൽ ആർക്കും ഇതിൽ സ്വാതന്ത്ര്യ ലംഘനം കാണാനാവില്ല. മറ്റുള്ളവരുടെ ജീവിതം തകർക്കലാണ് സ്വാതന്ത്ര്യം എന്ന് കരുതുന്നവർക്ക് മാത്രമേ ഇതിൽ വിമർശനം ഉന്നയിക്കാൻ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പുതിയ ഭേദഗതി സംബന്ധിച്ച് ഉയർന്നുവരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സർക്കാർ പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭേദഗതി സംബന്ധിച്ച് ഇന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ സാമൂഹ്യമാധ്യമങ്ങൾ എന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാ മാധ്യമങ്ങളും പുതിയ ഭേദഗതിയുടെ പരിധിയിലായി. ഇതിനെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.