തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് പൊലീസ്. വിഷയത്തില്‍ പൊലീസ് നിലപാട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉടന്‍ സര്‍ക്കാരിനെ അറിയിക്കുമെന്നാണ് സൂചന.
ബാലഭാസ്‌കറിന്‍റെ മരണം: സിബിഐ അന്വേഷണത്തില്‍ എതിര്‍പ്പില്ലെന്ന് പൊലീസ് - ക്രൈം ബ്രാഞ്ച്
പൊലീസ് നിലപാട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉടന്‍ സര്‍ക്കാരിനെ അറിയിച്ചേക്കും
ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്‍റെ അച്ഛന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് തീരുമാനം. കഴിഞ്ഞ ദിവസം ഡിജിപിയുടെ അധ്യക്ഷതയില്‍ അന്വേഷണ സംഘത്തിന്‍റെ യോഗം ചേര്‍ന്നിരുന്നു.
ബാലഭാസ്‌കറിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും പരിശോധിച്ചതായും അസാധാരണമായി ഒന്നുമില്ലെന്ന് വ്യക്തമായതായും അന്വേഷണ സംഘം ഡിജിപിയെ അറിയിച്ചു. അതിനിടെ ബാലഭാസ്‌കറുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകള്‍ കൂടി അന്വേഷിക്കണമെന്ന് ക്രൈം ബ്രാഞ്ച് സംഘത്തിന് ഡിജിപി നിര്‍ദേശം നല്‍കി.