തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ വിജിലൻസ് ഡയറക്‌ടർ സുദേഷ് കുമാറിന്‍റെ മകൾക്കെതിരെ കുറ്റപത്രം നൽകുന്നതിൽ ക്രൈം ബ്രാഞ്ചിന് തീരുമാനമെടുക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. പൊലീസ് ഡ്രൈവറായിരുന്ന ഗവാസ്കറിനെ സുദേഷ് കുമാറിന്‍റെ മകൾ പരസ്യമായി മർദിച്ചെന്നാണ് കേസ്.
പൊലീസ് ഡ്രൈവറെ മർദിച്ച കേസ് : കുറ്റപത്രം നൽകുന്നതിൽ ക്രൈം ബ്രാഞ്ചിന് തീരുമാനമെടുക്കാമെന്ന് ഡിജിപി - ക്രൈംബ്രാഞ്ച്
മൂന്ന് വർഷം മുമ്പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പൊലീസ് മേധാവി സ്ഥാനത്തേക്ക് സുദേഷ് കുമാറിനെ പരിഗണിക്കുന്നതിനിടെയാണ് കേസ് വീണ്ടും സജീവമാകുന്നത്.
മൂന്ന് വർഷം മുമ്പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കേസ് നിലനിൽക്കുന്നതാണെന്നും കുറ്റപത്രം നൽകാമെന്നും ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ക്രൈം ബ്രാഞ്ച് എസ്‌പി പ്രകാശൻ കാണി സമർപ്പിച്ചു. ഈ റിപ്പോർട്ട് ക്രൈംബ്രാഞ്ച് പൊലീസ് മേധാവിക്ക് കൈമാറുകയും ചെയ്തിരുന്നു.
Read More:കൊവിഡ് മുക്തരിൽ ആശങ്കയുയർത്തി മ്യൂക്കോർമൈക്കോസിസ് രോഗം
എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കേസ് ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇതിനിടയിലാണ് തുടർ നടപടി ക്രൈംബ്രാഞ്ചിന് തീരുമാനിക്കാമെന്ന് ഡിജിപി നിലപാടെടുത്തത്. ഇക്കാര്യത്തിൽ ക്രൈം ബ്രാഞ്ച് സർക്കാരിന്‍റെ അഭിപ്രായം കൂടി തേടിയേക്കും. പൊലീസ് മേധാവി സ്ഥാനത്തേക്ക് സുദേഷ് കുമാറിനെ പരിഗണിക്കുന്നതിനിടെയാണ് കേസ് വീണ്ടും സജീവമായിരിക്കുന്നത്.