തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ വീഴ്‌ച പറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്‌പർജന്‍ കുമാര്‍. പൊലീസ് സ്‌റ്റേഷന്‍ ആക്രമണം പ്രതീക്ഷിച്ചതല്ലായിരുന്നുവെന്നും കമ്മിഷണർ പറഞ്ഞു. ആക്രമണം നീതീകരിക്കാന്‍ പറ്റാത്തതാണെന്നും ആക്രമണം നടത്തിയവര്‍ക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
വിഴിഞ്ഞത്ത് പൊലീസിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍
പൊലീസ് സ്‌റ്റേഷന്‍ ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്രമികളോട് വിട്ടുവീഴ്‌ചയുണ്ടാകില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാർ പറഞ്ഞു.
നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് സജ്ജമാണന്നും കമ്മിഷണര്‍ പറഞ്ഞു. ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ നിരവധി പൊലീസ് വാഹനങ്ങളാണ് തകര്‍ന്നത്. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്‌ഐആര്‍. 85 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തിയെന്നും എഫ്ഐ ആറിലുണ്ട്. പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ 36 പൊലീസുകാര്‍ക്കാണ് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.
വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍ നല്‍കിയിരുന്നു. സഹായമെത്രാന്‍ ഡോ. ആര്‍ ക്രിസ്‌തു ദാസ് ഉള്‍പ്പടെ 95 പേര്‍ പ്രതിപ്പട്ടികയിലുണ്ട്. കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയാണ് കേസ്. ഇതിന് പിന്നാലെയാണ് വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന് നേരെ അക്രമമുണ്ടായത്.