കേരളം

kerala

ETV Bharat / state

വിവാഹ സത്‌കാരത്തിനിടെ കൂട്ടത്തല്ല്; 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ് - ബാലരാമപുരത്ത് വിവാഹ സത്‌കാരത്തിനിടെ കൂട്ടത്തല്ല്

ശനിയാഴ്‌ച (12.11.2022) രാത്രി എട്ട് മണിയോടെ ബാലരാമപുരം സെന്‍റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിലെ വിവാഹ സത്‌കാരത്തിനിടെ ആയിരുന്നു കൂട്ടത്തല്ലുണ്ടായത്. വധുവിന്‍റെ സഹോദരനും അയൽവാസിയായ അഭിജിത്തും തമ്മിലുണ്ടായിരുന്ന മുൻവൈരാഗ്യമാണ് സംഘർഷത്തിന് കാരണം

Clash at Wedding reception Thiruvananthapuram  Police register case in Wedding reception clash  Police charged case in Wedding reception clash  police case in Wedding reception clash  Wedding reception clash  വിവാഹ സത്‌കാരത്തിനിടെ കൂട്ടത്തല്ല്  വധശ്രമത്തിന് കേസെടുത്ത് പൊലീസ്  ബാലരാമപുരം  ബാലരാമപുരത്ത് വിവാഹ സത്‌കാരത്തിനിടെ കൂട്ടത്തല്ല്  ബാലരാമപുരത്തെ കൂട്ടത്തല്ല്
വിവാഹ സത്‌കാരത്തിനിടെ കൂട്ടത്തല്ല്; 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

By

Published : Nov 14, 2022, 9:04 AM IST

തിരുവനന്തപുരം: ബാലരാമപുരത്ത് വിവാഹ സത്‌കാരത്തിനിടെ ഉണ്ടായ കൂട്ടത്തല്ലിൽ പൊലീസ് കേസെടുത്തു. അഭിജിത്ത്, സന്ദീപ്, രാഹുൽ, വിവേക്, കുട്ടൂസൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് ബാലരാമപുരം പൊലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

ശനിയാഴ്‌ച (12.11.2022) രാത്രി എട്ട് മണിയോടെ ബാലരാമപുരം സെന്‍റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിലെ വിവാഹ സത്‌കാരത്തിനിടെ ആയിരുന്നു കൂട്ടത്തല്ലുണ്ടായത്. വധുവിന്‍റെ സഹോദരനും അയൽവാസിയായ അഭിജിത്തും തമ്മിലുണ്ടായിരുന്ന മുൻവൈരാഗ്യമാണ് സംഘർഷത്തിൽ കലാശിച്ചത്. കൂട്ടത്തല്ലിൽ വധുവിന്‍റെ പിതാവും വിഴിഞ്ഞം സ്വദേശിയുമായ അനിൽകുമാറിനടക്കം നിരവധി പേർക്ക് പരിക്കേറ്റു.

മാസങ്ങൾക്ക് മുമ്പ് വധുവിന്‍റെ സഹോദരനും അയൽവാസിയായ അഭിജിത്തും തമ്മിൽ വാക്കുതർക്കവും സംഘർഷവും നടന്നിരുന്നു. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ വച്ച് സംഭവം ഒത്തുതീർപ്പാക്കുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ വധുവിന്‍റെ വീട്ടുകാർ അഭിജിത്തിനെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല.

എന്നാൽ ഇയാൾ വിവാഹ സത്‌കാരം നടക്കുന്ന ഹാളിലേക്കെത്തി വധുവിന്‍റെ പിതാവിന് 200 രൂപ ഉപഹാരമായി നൽകി. വധുവിന്‍റെ പിതാവ് ഇത് സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് ഇയാൾ പുറത്തുപോയി സംഘം ചേർന്നെത്തി ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്നവരെ മർദിക്കുകയായിരുന്നു.

തുടർന്ന് വിവാഹ സത്കാരത്തിനെത്തിയവരും പ്രതിരോധിച്ചതോടെ അടിപിടി കൂട്ടത്തല്ലില്‍ കലാശിച്ചു. കൂടുതൽ പൊലീസ് എത്തിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. ഇന്നലെ പൊലീസ് സുരക്ഷയിലാണ് വിവാഹം നടന്നത്.

Also Read: 'കല്യാണം വിളിച്ചില്ല, എന്നാലും സമ്മാനമായി 200 ഇരിക്കട്ടെ': ബാലരാമപുരത്തെ കല്യാണത്തല്ലില്‍ വധുവിന്‍റെ അച്ഛൻ അടക്കം നിരവധി പേർക്ക് പരിക്ക്

ABOUT THE AUTHOR

...view details