തിരുവനന്തപുരം : കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ (Police attack on ksu) എസ് എഫ് ഐ പ്രവര്‍ത്തകരുടെ സമരത്തെ വാത്സല്യത്തോടെ നേരിടുന്ന പോലീസ് കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നുവെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ലെന്ന് ഓര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു (Opposition leader vd satheesan).
ഡി.ജി.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് മൃഗീയമായി ആക്രമിക്കുകയായിരുന്നു(Congress leaders criticizes police). ഇത് ഇരട്ട നീതിയാണ്. വിദ്യാര്‍ഥി നേതാക്കളേയും മാര്‍ച്ച് ഉദ്ഘാടനം ചെയ്‌ത മാത്യു കുഴല്‍നാടന്‍ എം.എല്‍.എയെയും ക്രൂരമായി തല്ലിച്ചതയ്ക്കുകയാണ് പൊലീസ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പൊലീസിനെ നിയന്ത്രിക്കുന്ന ഉപജാപക സംഘത്തിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ അഴിഞ്ഞാട്ടമെന്നും അദ്ദേഹം കുറ്റപ്പെടുത്തി(CM's office Controls police).
തെരുവുഗുണ്ടകളുടെ നിലവാരത്തിലാണ് കേരള പൊലീസ് കെ.എസ്.യു പ്രവര്‍ത്തകരെ കൈകാര്യം ചെയ്‌തതെന്നും കുട്ടികളാണെന്ന പരിഗണനപോലും നല്‍കാതെ നിഷ്ഠൂരമായി തല്ലിച്ചതച്ചെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി വിമര്‍ശിച്ചു.
എ.കെ.ജി സെന്‍ററില്‍ നിന്നുള്ള നിര്‍ദ്ദേശം അതേപടി അനുസരിച്ചാണ് പൊലീസ് കുട്ടികളെ വളഞ്ഞിട്ട് തല്ലിയത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിനെ വളഞ്ഞിട്ട് തല്ലുന്ന കാഴ്ച ദാരുണമാണ്.
പെണ്‍കുട്ടിയാണെന്ന പരിഗണന പോലുമില്ലാതെയാണ് വൈസ് പ്രസിഡന്‍റ് ആന്‍ സെബാസ്റ്റ്യന്‍ അടക്കമുള്ള വനിതാപ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത്. പ്രതിരോധിക്കാനെത്തിയ മാത്യു കുഴല്‍നാടനെയും എം.എല്‍.എയാണെന്ന പരിഗണന പോലുമില്ലാതെ പൊലീസ് ആക്രമിച്ചെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെയും വനിതാപ്രവര്‍ത്തകരെയും ലാളിക്കുന്ന പൊലീസാണ് സ്വയം പ്രതിരോധം തീര്‍ക്കാന്‍ തെരുവില്‍ പ്രക്ഷോഭവുമായി ഇറങ്ങിയ കെ.എസ്.യു കുട്ടികളെ ലാത്തികൊണ്ട് മൃഗീയമായി തല്ലിച്ചതച്ചത്.