കേരളം

kerala

ETV Bharat / state

9 വയസുകാരന് പീഡനം; വീട്ടുടമയ്ക്ക് 20 വർഷം കഠിന തടവ്

സംഭവം നടന്ന് ഒരാഴ്‌ചയ്ക്ക് ശേഷം വീട്ടുകാർ പുറത്തുപോകാൻ തുടങ്ങവെ കുട്ടിയോട് പ്രതിയുടെ വീട്ടിൽ നിൽക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് കുട്ടി കരയാൻ തുടങ്ങി. ഇതിനെ സംബന്ധിച്ച് ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.

pocso case prisonment  house owner sentenced to prisonment for pocso case  house owner raped child  പോക്‌സോ കേസ് വീട്ടുടമ കഠിന തടവ്  വീട്ടുടമ കുട്ടിയെ പീഡിപ്പിച്ചു  തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി
9 വയസുകാരന് പീഡനം; വീട്ടുടമയ്ക്ക് 20 വർഷം കഠിന തടവ്

By

Published : Feb 11, 2022, 4:19 PM IST

തിരുവനന്തപുരം: ഒൻപത് വയസുകാരനെ പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കന് 20 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി. കാലടി മരുതൂർക്കടവ് സ്വദേശി ജയകുമാറിനെയാണ് ജഡ്‌ജി ആർ. ജയകൃഷ്‌ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

2019 ജൂൺ 27 വൈകിട്ട് ആറോടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ പ്രതിയുടെ വീടിൻ്റെ മുകളിലത്തെ നിലയിലാണ് കുട്ടിയും വീട്ടുകാരും വാടകയ്ക്ക് താമസിച്ചിരുന്നത്. ട്യൂഷൻ കഴിഞ്ഞ് മൂന്നാം ക്ലാസുകാരനായ കുട്ടി തിരിച്ചുവരുമ്പോഴാണ് പീഡനം നടന്നത്.

കുട്ടിയുടെ അച്ഛന് വിദേശത്തായിരുന്നു ജോലി. പ്രതിയെ ഭയന്ന് കുട്ടി അമ്മയോട് വിവരം പറഞ്ഞില്ല. ഒരാഴ്‌ചയ്ക്ക് ശേഷം വീട്ടുകാർ പുറത്തുപോകാൻ തുടങ്ങവെ കുട്ടിയോട് പ്രതിയുടെ വീട്ടിൽ നിൽക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് കുട്ടി കരയാൻ തുടങ്ങി. ഇതിനെ സംബന്ധിച്ച് ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.

എന്നാൽ പ്രതി വീട്ടുടമയായത്തിൽ പരാതി കൊടുക്കാൻ വീട്ടുകാർ ഭയന്നു. ഉടനെ വേറെ വീട്ടിലേക്ക് മാറിയതിന് ശേഷമാണ് വീട്ടുകാർ ഫോർട്ട് പൊലീസിൽ പരാതി നൽകിയത്. പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചതായും പരാതിയുണ്ട്.

പിഴ കുട്ടിക്ക് നൽകണമെന്നും സർക്കാർ നഷ്‌ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. ഫോർട്ട് എസ്ഐയായിരുന്ന എം.കെ പ്രമോജ് ആണ് കേസ് അന്വേഷിച്ചത്. പത്ത് സാക്ഷികളേയും പന്ത്രണ്ട് രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.

Also Read: പോക്‌സോ കേസ്; വിവാദ വിധി നടത്തിയ ജഡ്‌ജി പുഷ്പ ഗണേധിവാല രാജിവച്ചു

ABOUT THE AUTHOR

...view details