തിരുവനന്തപുരം:ഒന്നു മുതല്‍ ആറാം ക്ലാസു വരെ ബാലികയെ പീഡിപ്പിച്ച ബന്ധുവായ പ്രതിക്ക് 27 വര്‍ഷം കഠിന തടവും 65,000 രൂപ പിഴയും. നെടുമങ്ങാട് അറവലകരിക്കകം മഞ്ജു ഭവനില്‍ പ്രഭാകരന്‍ കാണിയെയാണ് (55) നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
ആറു വയസു മുതല്‍ 12 വയസുവരെ ബാലികയെ അയൽവാസിയായ പ്രതി പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പ്രോസിക്യൂഷന്‍ കണ്ടെത്തി. അറിയാത്ത പ്രായത്തില്‍ ബാലിക സംഭവം പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ 12-ാം വയസിൽ സ്‌കൂളിലെ ടീച്ചറോട് കുട്ടി കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇതോടെ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച് പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.