തിരുവനന്തപുരം:രണ്ടാഴ്ചയ്ക്കിടെ രണ്ടാം വട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്(Prime Minister Modi s Second Visit In Kerala With In Two Weeks ). മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15 ന് മുമ്പ് പിന്‍വലിക്കണമെന്ന് മാലി ഭരണകൂടം ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരിക്കെയാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം എന്നത് ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ കേരളത്തില്‍ എത്തും മുന്നേയാണ് പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശനം നടത്തിയത്. ലക്ഷ ദ്വീപിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രധാന പ്രവേശന കവാടമാണ് കേരളം. അതുപോലെ തന്നെ ധാരാളം മാലദ്വീപ് സ്വദേശികള്‍ ചികിത്സയ്ക്കും മറ്റും ആശ്രയിക്കുന്നത് കേരളത്തെ ആണെന്നതും പ്രധാനമാണ്.
ജനുവരി 16 ന് പ്രധാനമന്ത്രി കൊച്ചിയിലെത്തും. വിമാനത്താവളത്തിലിറങ്ങുന്ന അദ്ദേഹം കൊച്ചിയില്‍ റോഡ് ഷോ നടത്തുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം നല്കുന്ന സൂചന. ജനുവരി 17 ന് തൃശൂര്‍ ജില്ലയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഗുരുവായൂരില്‍, നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കും. തിരികെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ആറായിത്തോളം ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യും. ബൂത്ത് - മണ്ഡലം ഭാരവാഹികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.