കേരളം

kerala

ETV Bharat / state

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്‌മെന്‍റ് സമയ പരിധി നീട്ടി

4 സെർവറുകളിൽ ഒരേ സമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ കയറിയതാണ് വെബ്‌സൈറ്റ് തകരാറിലാകാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കാനാണ് സമയ പരിധി നീട്ടിയത്

Plus one trial allotment 2022  plus one trial allotment kerala 2022  time extended for plus one trial allotment  plus one trial allotment website on trouble  പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് സമയപരിധി നീട്ടി  പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് 2022  പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് വെബ്‌സൈറ്റ് തകരാര്‍
വെബ്‌സൈറ്റ് തകരാര്‍, ആശങ്ക പരിഹരിച്ച് മന്ത്രി ; പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് സമയപരിധി നീട്ടി

By

Published : Jul 31, 2022, 12:15 PM IST

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്‍റിന്‍റെ സമയപരിധി നീട്ടിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നാളെ (01.08.2022) വൈകിട്ട് 5 മണി വരെയാണ് സമയം നീട്ടിയത്. ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച പോർട്ടലിലെ സാങ്കേതിക തകരാർ മൂലം പ്ലസ് വൺ അപേക്ഷയിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ നടത്താൻ ഭൂരിഭാഗം വിദ്യാർഥികൾക്കും കഴിഞ്ഞിരുന്നില്ല.

ഈ സാഹചര്യത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് മന്ത്രിയുടെ ഇടപെടൽ. അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 4 സെർവറുകളിൽ ഒരേ സമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ കയറിയതാണ് പ്രശ്‌നത്തിന് കാരണമെന്നും ഇത് പരിഹരിക്കാൻ ഡാറ്റ സെന്‍റർ, ഐടി മിഷൻ, എൻഐസി എന്നിവർ കൂടുതൽ സെർവറുകൾ ഒരുക്കിയതായും മന്ത്രി അറിയിച്ചിരുന്നു.

അതേസമയം പ്ലസ് വൺ പ്രവേശനത്തിന് 10% കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ പൊതു മെറിറ്റിലേക്ക് മാറ്റാൻ ഉള്ള ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. പൊതു മെറിറ്റ് ആയി കണക്കാക്കിയ ട്രയൽ അലോട്ട്മെന്‍റ് നടത്തിയ 6000ത്തോളം സീറ്റുകൾ ആണ് മാറ്റുന്നത്. ഇത്രയും സീറ്റിൽ ട്രയൽ ഘട്ടത്തിൽ വന്ന കുട്ടികൾ ഒന്നാം അലോട്ട്മെന്‍റിൽ പുറത്താകുമോ എന്നും ആശങ്കയുണ്ട്.

ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ശേഷം അപ്പീൽ പോകാൻ തീരുമാനിച്ചതാണ് പ്രശ്‌നമായത്. ഓപ്പൺ മെറിറ്റ് ആയി കണക്കാക്കി ട്രയൽ അലോട്ട്മെന്‍റ് നടത്തിയ സീറ്റുകൾ ആണ് മാറ്റിവെക്കുന്നത്.

Also Read വെബ്‌സൈറ്റ് തകരാറില്‍ ആശങ്കയിലായി വിദ്യാര്‍ഥികള്‍; അലോട്ട്‌മെന്‍റിലെ തിരുത്തലിനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യം

ABOUT THE AUTHOR

...view details