തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിച്ചു. പ്രവേശനോത്സവത്തോടെയാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചത്. തിരുവനന്തപുരം മണക്കാട് സ്‌കൂളിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, ആന്‍റണി രാജു എന്നിവര്‍ മധുരം നല്‍കി വിദ്യാര്‍ഥികളെ സ്വീകരിച്ചു.
ഇഷ്ട വിഷയം ലഭിക്കാതെ വിദ്യാർഥികൾ
എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ പലര്‍ക്കും ഇഷ്ട വിഷയം ലഭിച്ചില്ലെന്ന പരാതി നിലനില്‍ക്കുകയാണ്. 352200 കുട്ടികളാണ് ഇന്ന് പ്ലസ് വണില്‍ പ്രവേശനം നേടിയത്. ഇതില്‍ മഴക്കെടുതി മൂലം അവധി നല്‍കിയ സ്‌കൂളുകളില്‍ പ്രവേശനം നടന്നില്ല.