കേരളം

kerala

ETV Bharat / state

പി.കെ കുഞ്ഞനന്തന്‍; അടിയുറച്ച കമ്യൂണിസ്റ്റ് നേതാവ്

ടി.പി വധക്കേസില്‍ കുഞ്ഞനന്തനിലൂടെ സി.പി.എമ്മിലെ നേതൃത്വത്തിലേക്ക് എത്താമെന്നായിരുന്നു അന്വേഷണസംഘത്തിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ കുഞ്ഞനന്തനിലെ അടിയുറച്ച കമ്യൂണിസ്റ്റ് അതിന് അവസരം നല്‍കിയില്ല. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന ഒരു വാക്ക് പോലും കുഞ്ഞനന്തന്‍ അന്വേഷണ സംഘത്തോട് പറഞ്ഞില്ല.

By

Published : Jun 12, 2020, 12:45 AM IST

Updated : Jun 12, 2020, 10:58 AM IST

PK kunjanathan  PK kunjanathan_profile  ടി.പി വധകേസ്  പി.കെ കുഞ്ഞനന്തന്‍  കമ്യൂണിസ്റ്റ്  സി.പി.എം
പി.കെ കുഞ്ഞനന്തന്‍; അടിയുറച്ച കമ്യൂണിസ്റ്റ് നേതാവ്

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പേര് ഉള്‍പ്പെട്ടതോടെയാണ് പി.കെ കുഞ്ഞനന്തന്‍ എന്ന പേര് കേരളത്തില്‍ സുപരിചിതമാകുന്നത്. കൊലപാതകത്തിൽ പങ്കില്ലെന്ന് അന്നും ഇന്നും സി.പി.എം നേതൃത്വം ആവർത്തിക്കുന്നു. എങ്കിലും കുഞ്ഞനന്തൻ പ്രതിയായതില്‍ വ്യക്തമായ മറുപടി പറയാന്‍ പാര്‍ട്ടി ഇനിയും തയ്യാറായിട്ടില്ല. ടി.പി കൊല്ലപ്പെടുന്ന കാലത്ത് കേരളം ഭരിച്ച യുഡിഎഫ് സർക്കാറിനെയും മാധ്യമങ്ങളുടെയും വേട്ടയാടലിന് ഫലമാണിതെന്നാണ് സി.പി.എം നിലപാട്. കുഞ്ഞനന്തന്‍ വേട്ടയാടപ്പെട്ടെന്നും പാര്‍ട്ടി ആവര്‍ത്തിക്കുന്നു.

2012 മെയ് നാലിനാണ് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. കേസിൽ 13-ാം പ്രതിയാണ് കുഞ്ഞനന്തൻ. കൊലപാതകത്തിൽ ഗൂഢാലോചന നടത്തി എന്നതാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കേസുമായി ബന്ധപ്പെട്ട് 2012 ജൂലൈ 23നാണ് കുഞ്ഞനന്തന്‍ പൊലീസില്‍ കീഴടങ്ങിയത്. 2014 ജനുവരിയില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.

ടി.പി വധക്കേസില്‍ കുഞ്ഞനന്തനിലൂടെ സി.പി.എമ്മിലെ നേതൃത്വത്തിലേക്ക് എത്താമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ കുഞ്ഞനന്തനിലെ അടിയുറച്ച കമ്യൂണിസ്റ്റ് അതിന് അവസരം നല്‍കിയില്ല. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന ഒരു വാക്ക് പോലും കുഞ്ഞനന്തന്‍ അന്വേഷണ സംഘത്തോട് പറഞ്ഞില്ല. ഇതോടെ കേസിൽ പ്രതിചേർക്കപ്പെട്ട പി മോഹനൻ അടക്കമുള്ള ഉന്നത നേതാക്കൾ കുറ്റവിമുക്താക്കപ്പെട്ടു. ശിക്ഷിക്കപ്പെട്ട പ്രധാന മൂന്നു നേതാക്കളിൽ ഒരാളായി കുഞ്ഞനന്തൻ മാറി. ജയിലിൽ കഴിയുമ്പോഴും കുഞ്ഞന്തനെ സംരക്ഷിക്കാൻ പാർട്ടി എപ്പോഴും മുന്നിൽ നിന്നു. ശിക്ഷ അനുഭവിക്കുന്ന സമയത്താണ് പാനൂർ ഏരിയ കമ്മിറ്റിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഇടതു സർക്കാർ അധികാരത്തിൽ വന്നതോടെ നിരവധിതവണ പരോൾ നേടി കുഞ്ഞനന്തൻ പുറംലോകത്തിന്‍റെ സ്വാതന്ത്ര്യം അനുഭവിച്ചു. ഇത് വിവാദമാവുകയും ചെയ്തു. ക്രമവിരുദ്ധമായാണ് പരോൾ എന്നാണ് പ്രതിപക്ഷം ആരോപിച്ചത്. നിലവിൽ സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തൻ പരോൾ സമയത്ത് പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

70 വയസിന് മുകളിൽ പ്രായമുള്ളവരുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്‍റെ നീക്കം പോലും കുഞ്ഞനന്തനു വേണ്ടി ആയിരുന്നു എന്നും വിമര്‍ശനമുണ്ട്. ആരോപണം തെറ്റെന്ന് ഭരണപക്ഷം ഒരിക്കൽ പോലും പറഞ്ഞില്ല. ഹൈക്കോടതിയിൽ നിന്ന് മൂന്ന് മാസത്തേക്ക് ശിക്ഷ റദ്ദുചെയ്ത് ജാമ്യം നേടി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സക്കെത്തി. ആരോഗ്യനില നില വഷളായതിനെ തുടർന്ന് വെൻറിലേറ്റർ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം.

Last Updated : Jun 12, 2020, 10:58 AM IST

ABOUT THE AUTHOR

...view details