പി ജെ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്
പ്രതിപക്ഷനേതാവ് നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപനസമ്മേളനത്തില്‍ പി.ജെ.ജോസഫ് പങ്കെടുത്തിരുന്നു.
തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ പി.ജെ.ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുന്നതിനിടെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പി.ജെ.ജോസഫിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 23ന് തിരുവനന്തപുരത്ത് രാഹുല്‍ ഗാന്ധി പങ്കെടുത്ത ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങില്‍ പി.ജെ.ജോസഫ് പങ്കെടുത്തിരുന്നു.