തിരുവനന്തപുരം:ജോസ് കെ മാണിയെ പുറത്താക്കിയ യു.ഡി.എഫ് തീരുമാനം നീതി പൂർവ്വമെന്ന് പി.ജെ ജോസഫ്. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച ധാരണ നടപ്പാക്കാൻ ജോസ് വിഭാഗം തയ്യാറായില്ല. ധാരണ ഉണ്ടെന്ന് പോലും അംഗീകരിക്കാൻ തയ്യാറാകാത്തവരാണ്. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്തവർക്ക് മുന്നണിയിൽ നിലനിൽപ്പില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.
ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് നീതി പൂർവ്വമായ നടപടിയെന്ന് പി.ജെ ജോസഫ് - Jose K Mani group
വാക്കു പാലിക്കാത്തവരുമായി ഒരുമിച്ച് പോകാനാകില്ലെന്നും ജോസ് കെ മാണിക്ക് ഗീബൽസിന്‍റെ നിലപാടെന്നും പി.ജെ ജോസഫ്
ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് നീതി പൂർവ്വമായ നടപടിയെന്ന് പി.ജെ ജോസഫ്
കെ.എം മാണി അംഗീകരിച്ച പാർട്ടി ഭരണഘടന ജോസ്. കെ മാണി അംഗീകരിച്ചില്ല. കെ.എം മാണി എടുത്ത നിലപാടുകൾ ജോസ് അംഗീകരിക്കാറുണ്ടോയെന്നും ധാരണകൾ പാലിക്കുന്നതിൽ കെ.എം മാണിക്ക് നല്ല നിലപാടാണുള്ളതെന്നും പി.ജെ. ജോസഫ് മറുപടി നൽകി. വാക്കു പാലിക്കാത്തവരുമായി ഒരുമിച്ച് പോകാനാകില്ല. ജോസ് കെ മാണിക്ക് ഗീബൽസിന്‍റെ നിലപാടാണ്. മുന്നോട്ടുള്ള പ്രവർത്തനം കൂട്ടായി തീരുമാനിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ലെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
Last Updated : Jun 29, 2020, 8:18 PM IST