കേരളം

kerala

ETV Bharat / state

സംയമനം വേണമെന്ന് മുഖ്യമന്ത്രി

ലോകമാകെ ഉറ്റുനോക്കുന്നതാണ് അയോധ്യാ വിധിയെന്നും ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അയോധ്യാ കേസിലെ വിധിയോട് സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി

By

Published : Nov 9, 2019, 7:36 AM IST

Updated : Nov 9, 2019, 7:59 AM IST

തിരുവനന്തപുരം: അയോധ്യാ കേസില്‍ വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങൾ മാത്രമേ കേരളത്തിൽ നിന്നുണ്ടാകൂ എന്ന് ഉറപ്പുവരുത്തണമെന്ന് ജനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകമാകെ ഉറ്റുനോക്കുന്നതാണ് അയോധ്യാ വിധിയെന്നും ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അയോധ്യാ കേസിലെ വിധിയോട് സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി

വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും രാജ്യത്തിൻ്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Last Updated : Nov 9, 2019, 7:59 AM IST

ABOUT THE AUTHOR

...view details