തിരുവനന്തപുരം:പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമനെ നിയമസഭയിൽ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഫെയ്‌സ് ബുക്കിലൂടെയാണ് പ്രിസൈഡിങ് ഓഫീസർ ആരോപണം ഉന്നയിച്ചത്. കള്ളവോട്ട് ആരോപണത്തിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങളാണ്. പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒരു പരാതിയും പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തല്‍ ; കെ. കുഞ്ഞിരാമന്‍ എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി - കെ. കുഞ്ഞിരാമനെ പിന്തുണച്ച് മുഖ്യമന്ത്രി
പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒരു പരാതിയും പൊലീസിന് ലഭിച്ചിട്ടില്ലെന്നും പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ 113 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ഇതിൽ 38 എണ്ണത്തിൽ എൽഡിഎഫ് പ്രവർത്തകരും 37 എണ്ണത്തിൽ യുഡിഎഫ് പ്രവർത്തകരുമാണ് പരാതിക്കാർ. കുറ്റക്കാർ ആരായാലും രാഷ്‌ട്രീയം നോക്കാതെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻ.എ നെല്ലിക്കുന്നിന്‍റെ സബ്‌മിഷനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ മറുപടി ഏകപക്ഷീയമെന്ന് കെ.സി ജോസഫ് ആരോപിച്ചു. ജനുവരി ഒമ്പതിനാണ് വാർത്ത പുറത്തു വന്നത്. പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തെ അപലപിക്കണമെന്ന് സബ്‌മിഷൻ അവതരിപ്പിച്ച് എൻ.എ നെല്ലിക്കുന്ന് പറഞ്ഞു.
താൻ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് കെ. കുഞ്ഞിരാമൻ പറഞ്ഞു. നാട്ടുകാരും പോളിങ് ഉദ്യോഗസ്ഥരുമായുള്ള തർക്കത്തിൽ താൻ ഇടപെട്ടതാണെന്നും ഉദ്യോഗസ്ഥനോട് സീറ്റിൽ ഇരിക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കാസർകോട് കിഴക്കുംഭാഗം വാർഡിലെ ജി.എൽ.പി.എസ് സ്‌കൂൾ ബൂത്തിലെ പ്രിസൈഡിങ് ഓഫീസർ ഡോ. കെ.എം ശ്രീ കുമാറിനെ ഉദുമ എം.എൽ.എ കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയ സംഭവം ആദ്യം അടിയന്തര പ്രമേയമായാണ് പ്രതിപക്ഷം സഭയിൽ കൊണ്ടുവന്നത്. എന്നാൽ അടിയന്തര പ്രധാന്യമില്ലാത്ത വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സ്‌പീക്കർ അനുമതി നിഷേധിച്ച് സബ്‌മിഷനായി അവതരിപ്പിക്കാൻ അനുമതി നൽകി. അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.