തിരുവനന്തപുരം: കൊവിഡ് 19 രോഗപ്രതിരോധത്തിന് ക്യൂബയില്‍ നിന്നും മരുന്നെത്തിക്കാനുള്ള സാധ്യത തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ക്യൂബയില്‍ നിന്നുള്ള മരുന്ന് പരീക്ഷിക്കാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നത്. വെള്ളിയാഴ്‌ചത്തെ അവലോകന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായി. ഈ മരുന്നിന്‍റെ ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ക്യൂബയില്‍ നിന്നും മരുന്നെത്തിക്കാനുള്ള സാധ്യത തേടി കേരളം - അവലോകന യോഗം
രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താനായി റാപ്പിഡ് ടെസ്റ്റിനും തയാറെടുക്കും
ക്യൂബയില്‍ നിന്നും മരുന്നെത്തിക്കുന്നതിനുള്ള സാധ്യത തേടി കേരളം
എന്നാല്‍ ഈ മരുന്നിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഇതുകൂടാതെ രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താനായി റാപ്പിഡ് ടെസ്റ്റിനും സംസ്ഥാനം തയാറെടുക്കുന്നുണ്ട്. പരിശോധന വിപുലമാക്കാനാണിത്. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതി ലഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഉടന്‍ തന്നെ പരിശോധന ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.