കേരളം

kerala

ETV Bharat / state

'പരാമര്‍ശങ്ങള്‍ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്' - സുധാകരന് പിണറായിയുടെ മറുപടി - കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരന്‍

പരാമര്‍ശിച്ച ശേഷം നാട്ടു ഭാഷയെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് കെ.സുധാകരനോട്‌ പിണറായി വിജയന്‍.

KPCC PRESIDENT K SUDHAKARAN STATEMENT  K SUDHAKARAN REMARK AGAINST PINARAYI VIJAYAN  PINARAYI VIJAYAN AGAINST SUDHAKARAN  SUDHAKARAN REMARKS  കെ സുധാകരന്‍റെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം  കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരന്‍  പിണറായി വിജയന്‍ പ്രതികരണം കെ സുധാരന്‍
പരാമര്‍ശങ്ങള്‍ അവരവരുടെ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സുധാകരന് പിണറായിയുടെ മറുപടി

By

Published : May 20, 2022, 8:43 PM IST

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ്‌ കെ.സുധാകരന്‍റെ മോശം പരാമര്‍ശം ഓരോരത്തരുടെയും സംസ്‌കാരം കാണിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാമര്‍ശിച്ച ശേഷം നാട്ടു ഭാഷയെന്ന് പറയുന്നതില്‍ കാര്യമില്ല.

'പട്ടിയും ചങ്ങലയും' എല്ലായിടത്തും ഒന്നു തന്നെയാണ്. ഇത്തരം പരാമര്‍ശങ്ങള്‍ സംബന്ധിച്ച് സമൂഹം വിലയിരുത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്‍റെ പേരില്‍ കേസുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് താല്‌പര്യമില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശം അനുസരിച്ച് പരാതി വന്നപ്പോള്‍ കേസെടുത്തതാകാം. സുധാകരന് എന്തെങ്കിലും വിഷമം തന്നോടുണ്ടാകും. അതില്‍ തനിക്കൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരാമര്‍ശങ്ങള്‍ അവരവരുടെ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സുധാകരന് പിണറായിയുടെ മറുപടി

കെ- റെയില്‍ വിലയിരുത്തലാകും തൃക്കാക്കരിയിലെ ഫലമെന്ന് പറയുന്നത് ശരിയല്ല. സീറ്റുകള്‍ നൂറ് കടക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം പ്രചാരണത്തിന് പോകും. സര്‍ക്കാര്‍ ചെലവില്‍ ഇത് നടത്തിയാല്‍ മാത്രമാണ് തെറ്റ്‌. അങ്ങനെയെങ്കില്‍ പ്രതിപക്ഷത്തിന് വിമര്‍ശനമുന്നയിക്കാം.

മന്ത്രിമാര്‍ ജാതിയും മതവും നോക്കി വീടുകള്‍ കയറുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ പരാമര്‍ശം അസംബന്ധമാണ്‌. വിനാശമെന്ന്‌ പറയുമ്പോള്‍ ആരുടെ വിനാശമാണ് നടക്കുന്നതെന്ന് കൂടി പ്രതിപക്ഷം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details