കേരളം

kerala

ETV Bharat / state

സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

സ്വകാര്യ സംരംഭകര്‍ക്കും വാക്‌സിന്‍ മിതമായ വിലക്ക് വിതരണം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. നിലവിലെ തോതിൽ വാക്‌സിൻ വിതരണം ചെയ്‌താൽ രോഗ പ്രതിരോധം ശക്തിപ്പെടുത്താൻ മാസങ്ങളെടുക്കുമെന്നും പിണറായി പറഞ്ഞു.

kerala covid updates  kerala covid vaccine distribution  കൊവിഡ് വാക്‌സിൻ  വാക്‌സിൻ വിതരണം  മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

By

Published : Feb 25, 2021, 9:09 PM IST

Updated : Feb 25, 2021, 10:52 PM IST

തിരുവനന്തപുരം: പ്രത്യേക പ്രതിസന്ധി പരിഗണിച്ച് കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിപണിയില്‍ ടെസ്റ്റിങ്ങിന്‍റെ കാര്യത്തിലെന്ന പോലെ സ്വകാര്യ സംരംഭകര്‍ക്കും വാക്‌സിന്‍ മിതമായ വിലക്ക് വിതരണം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ മുന്‍ഗണനാക്രമമനുസരിച്ച് കേരളത്തില്‍ ചിട്ടയായി നല്‍കി വരികയാണ്. സോഫ്‌റ്റ്‌വെയറിന്‍റെയും മറ്റും തകരാറുകൊണ്ട് ചിലര്‍ക്ക് വാക്‌സിന്‍ കിട്ടാതെ പോയത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവിലെ തോതിൽ വാക്‌സിൻ വിതരണം ചെയ്‌താൽ രോഗ പ്രതിരോധം ശക്തിപ്പെടുത്താൻ മാസങ്ങളെടുക്കുമെന്നും പിണറായി പറഞ്ഞു. അതേസമയം, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ കരള്‍ മാറ്റിവെയ്ക്കല്‍ സര്‍ജറി ഉടൻ ആരംഭിക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതിനായി സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം ആരംഭിക്കുന്നതിന് പ്രൊഫസര്‍, അസോ. പ്രൊഫസര്‍, രണ്ട് അസി. പ്രൊഫസര്‍, നാലു സീനിയര്‍ റസിഡന്‍റ് തസ്‌തികകള്‍ സൃഷ്‌ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Last Updated : Feb 25, 2021, 10:52 PM IST

ABOUT THE AUTHOR

...view details