കേരളം

kerala

ETV Bharat / state

കേന്ദ്ര ബജറ്റ് കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി

2023-24 കേന്ദ്ര ബജറ്റിൽ കേരളത്തിന്‍റെ ദീർഘകാല ആവശ്യങ്ങളായ എയിംസ്, റെയിൽവേ വികസനം എന്നിവ പരാമർശിച്ചിട്ടില്ല

union budget 2023  union budget of india  nirmala sitharaman budget  parliament budget session 2023  budget session 2023  Union Budget 2023  economic survey 2023  Budget 2023 Live  corporate capital  cm  pinarayi vijayan  kerala cm about bharat budget  കേന്ദ്ര ബജറ്റിൽ കേരളം  കേന്ദ്ര ബജറ്റ്  കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം  മുഖ്യമന്ത്രി  പിണറായി വിജയൻ  കേന്ദ്ര ധനമന്ത്രി  കേന്ദ്ര ബജറ്റ് 2023  എയിംസ്
കേന്ദ്ര ബജറ്റ് വിമർശിച്ച് മുഖ്യമന്ത്രി

By

Published : Feb 1, 2023, 7:50 PM IST

തിരുവനന്തപുരം : വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗവും തേടാത്തതും കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി പാര്‍മെന്‍റില്‍ അവതരിപ്പിച്ച ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേത്. കേരളത്തിന്‍റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഉള്‍പ്പെടുത്താത്തതും കേരളത്തിന്‍റെ റെയില്‍ വികസനത്തിനായുള്ള പരാമര്‍ശങ്ങളൊന്നും ഇല്ലാത്തതുമാണ് ബജറ്റ് പ്രസംഗം.

ബജറ്റ് നിരാശാനകം : ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. 2023-24 സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനത്തിന്‍റെ 3.5 ശതമാനമായിരിക്കും. ഇതില്‍ മൂന്ന് ശതമാനം സാധാരണ പരിധിയും 0.5 ശതമാനം വൈദ്യുതി വിതരണ രംഗത്തെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കണമെന്ന നിബന്ധനയുടെ പുറത്തുമാണ്. 15ാം ധനകാര്യ കമ്മിഷന്‍റെ ശുപാര്‍ശകളില്‍ ഉള്ളത് ഒരാവര്‍ത്തി കൂടി പറഞ്ഞതല്ലാതെ ഒരു ഇളവും പ്രഖ്യാപിച്ചിട്ടില്ല.

മൂലധന ചെലവിനായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പലിശ രഹിത വായ്‌പ ഈ വര്‍ഷവും തുടരും എന്ന പ്രഖ്യാപനമുണ്ടെങ്കിലും ഇതില്‍ ധാരാളം നിബന്ധനകളുണ്ടെന്ന സൂചന ബജറ്റ് പ്രസംഗത്തിലുണ്ട്. ഇത് സഹകരണ ഫെഡറലിസത്തിന്‍റെ തത്വങ്ങള്‍ക്കനുസൃതമല്ല. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ സാമ്പത്തിക അസമത്വങ്ങള്‍ വര്‍ധിച്ചുവരുന്നതായി വിദഗ്‌ധരുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറച്ചു : അതി സമ്പന്നരുടെ പേരില്‍ നികുതി ചുമത്താനുള്ള നടപടികള്‍ ഒന്നും തന്നെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടില്ല. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 2021-22 സാമ്പത്തിക വര്‍ഷം 98,467.85 കോടി രൂപയാണ് ചെലവിട്ടത്. 2022-23 ലെ പുതുക്കിയ കണക്കുപ്രകാരം 89,400 കോടി രൂപയാണ്. 2023-24 ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് 60,000 കോടി രൂപയാണ്. സുപ്രധാനമായ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ക്രമാനുഗതമായ വെട്ടിക്കുറവാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇത് തിരുത്തപ്പെടേണ്ടതാണ്.

also read:കർണാടകത്തിന് 5300 കോടി, കേരളത്തിന് 'പൂജ്യം'; ബജറ്റിന്‍റെ ഏഴയലത്ത് വരാതെ കേരളം

ആരോഗ്യ മേഖലയിലും ഇടിവ് : ആരോഗ്യ മേഖലയിലെ പദ്ധതികള്‍ക്ക് 2021-22ല്‍ 15097.44 കോടി രൂപ ചിലവിട്ടിരുന്നു. 2022-23ലെ പുതുക്കിയ കണക്കുപ്രകാരം ഇത് 11,868.63 കോടിയായി കുറഞ്ഞിട്ടിട്ടുണ്ട്. 2023-24ലെ ബജറ്റില്‍ ഇത് 8820 കോടിയായി കുറഞ്ഞു. കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമായി പരിശോധിച്ച് കേരളത്തിന് പ്രയോജനമാകുന്നവ പരമാവധി വിനിയോഗം ചെയ്യാനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും.

also read:Union Budget 2023 | കേരളത്തിന്‍റെ വിഹിതം ഗണ്യമായി കുറഞ്ഞു, കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ പോലും സംസ്ഥാനത്തിന് അവഗണന : കെ എന്‍ ബാലഗോപാല്‍

കേരളത്തിന്‍റെ റെയില്‍വേ, മറ്റ് പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ എന്നിവയോട് അനുഭാവ പൂര്‍ണമായ സമീപനം ഉണ്ടാകണമെന്നും ആവശ്യമായ പ്രഖ്യാപനങ്ങള്‍ ബജറ്റ് സമ്മേളനത്തില്‍തന്നെ നടത്തണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോടാവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details